ഗുരുവായൂര്‍ : വനം നഷ്ടപ്പെടുന്നതില്‍ വലിയ കാര്യമൊന്നുമില്ലെന്നും വൈദ്യുതിയാണ് പ്രധാനം എന്നും മന്ത്രി എം എം മണി. അതിരപ്പിള്ളി പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പകരം സോളാര്‍ പദ്ധതി മതി എന്ന് നടന്‍ ശ്രീനിവാസന്‍ പറയുന്നത് കാര്യങ്ങള്‍ മനസ്സിലാക്കാതെയാണെന്നും അദ്ദേഹം പറഞ്ഞു. പകല്‍ മാത്രമാണ് സോളറില്‍ നിന്നും വൈദ്യുതി ലഭിക്കുക യൂണിറ്റിന് 6 രൂപ ചിലവ് വരികയും ചെയ്യും. എന്നാല്‍ ജലവൈദ്യുത പദ്ധതി ക്ക് യൂണിറ്റിന് 50പൈസ മാത്രമാണ് ചിലവ് വരിക എന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം ഗുരുവായൂരില്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി .
കെ വി അബ്ദുള്‍ ഖാദര്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രൊഫ. പി കെ ശാന്തകുമാരി, കെ എസ്ഇബി ചീഫ് എന്‍ജിനീയര്‍ സി വി നന്ദന്‍, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ സി ആര്‍ തോമസ്, എക്‌സി. എന്‍ജിനീയര്‍ ടി പി സൗദാമിനി എന്നിവര്‍ സംസാരിച്ചു. ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മഞ്ജുള അരുണന്‍, ഹസീന താജുദ്ദീന്‍, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ആര്‍ പി ബഷീര്‍, എ ഡി ധനീപ്, കെ ജെ ചാക്കോ, മറിയു മുസ്തഫ, പി എം മുജീബ്, കെ വി അശോകന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.