ഗുരുവായൂര്‍: കാന്‍സര്‍രോഗ ചികിത്‌സക്കായി കിടപ്പാടം നഷ്ടപ്പെടുകയും ക്യാന്‍സര്‍ മൂര്‍ച്ചിച്ച് ഒടുവില്‍ മരണപ്പെടുകയും ചെയ്ത ചൂല്‍പ്രം വട്ടാറ വീട്ടില്‍ റുക്കിയയുടെ പിഞ്ചോമനകള്‍ക്ക് ഷാര്‍ജ കെ.എം.സി.സിയുടെ കൈത്താങ്ങ്. ഷാര്‍ജ കെ.എം.സി.സി സംസ്ഥാന കമ്മറ്റി സ്വരൂപിച്ച രണ്ടു ലക്ഷത്തി പതിനായിരം രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ റുക്കിയയുടെ പിഞ്ചോമനകള്‍ക്ക് കൈമാറി.
ചൂല്‍പ്രം മഹല്ല് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്ക്രട്ടറി ഇ.പി ഖമറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഷാര്‍ജ കെ.എം.സി.സി തൃശൂര്‍ ജില്ലാ പ്രസിഡണ്ട് അബ്ദുള്‍ഖാദര്‍ ചക്കനാത്ത്, ചൂല്‍പ്രം മഹല്ല് കമ്മറ്റി ഭാരവാഹികളായ ആര്‍.വി കാദര്‍മോന്‍, എ. ഷാജുദ്ദീന്‍, മുഹമ്മദാലി ഒ.എം.എസ്, മുസ്‌ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡണ്ട് എ.എ മജീദ്, യൂത്ത് ലീഗ് മുനിസിപ്പല്‍ പ്രസിഡണ്ട് ആര്‍.എം സുജാവുദ്ദീന്‍, ഉമ്മര്‍ ചക്കനാത്ത്, എന്‍. ഇസ്മായില്‍ എന്നിവര്‍ സംസാരിച്ചു.