mehandi banner desktop
Chavakkad online

ലഹരിയോട് നോ, ഫുട്‌ബോളിനോട് യെസ്’ – ഗുരുവായൂർ അർബൻ ബാങ്കിന്റെ ‘തുഫാൻ ഗോൾ

Ft

ഗുരുവായൂർ: ലോകകപ്പ് ഫുട്‌ബോൾ ആവേശത്തെ ലഹരിവിരുദ്ധ പോരാട്ടത്തിനുള്ള ഊർജ്ജമാക്കി മാറ്റി ഗുരുവായൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക്. ലഹരിയുടെ വിപത്തിൽ നിന്ന് യുവതലമുറയെ അകറ്റി കായികരംഗത്തേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ ബാങ്ക് സ്റ്റാഫ് അംഗങ്ങൾ സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായി.’ലഹരിയോട് നോ, ഫുട്‌ബോളിനോട് യെസ്’ എന്ന സന്ദേശമുയർത്തിക്കൊണ്ടാണ് ബാങ്ക് ഈ ക്യാമ്പയിന് തുടക്കം കുറിച്ചത്. ബാങ്ക് ചെയർമാൻ എ.ടി. സ്റ്റീഫൻ മാഷ് ആദ്യ കിക്കെടുത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.ലഹരിക്കെതിരായ പോരാട്ടത്തിൽ കായികവിനോദങ്ങളുടെ പ്രാധാന്യം എടുത്തുപറഞ്ഞ ചടങ്ങിൽ ബാങ്ക് ഡയറക്ടർമാരായ ഷൈമിൽ ഗുരുവായൂർ, പ്രസാദ് പോൾ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ബാങ്ക് ജീവനക്കാരായ പി.എം. അനസ്, ദിപക്, ഷിഹാബുദീൻ, സുധീഷ്, അരുൺ, നൗഷാദ്, സിന്റോ, ജെനിക്സ്, ജിഷ്‌ണു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Jan oushadi

Comments are closed.