mehandi new

പണം നൽകുന്നില്ല മർദ്ദനവും ഭീഷണിയും – ചാവക്കാട് ബീച്ച് ഫെസ്റ്റിവൽ കാർണിവൽ നടത്തിപ്പുകാരനെതിരെ പരാതി

fairy tale

ചാവക്കാട് : ചാവക്കാട് ബീച്ച് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ബീച്ചിൽ സംഘടിപ്പിച്ച കാർണിവൽ നടത്തിപ്പുകാരനെതിരെ  പരാതി. അമ്യുസ്മെന്റ് പാർക്കിൽ പ്രവർത്തിപ്പിച്ച കളി ഉപകരണങ്ങളുടെ ഉടമസ്ഥർക്ക് ലഭിക്കേണ്ട പണം നൽകുന്നില്ലെന്നാണ് പരാതി. ഒൻപതു ലക്ഷത്തോളം രൂപ നൽകാനുണ്ടെന്നു പരാതിയിൽ പറയുന്നു. പണം ആവശ്യപ്പെട്ടപ്പോൾ സ്ത്രീകൾ ഉൾപ്പെടെയുള്ള ജീവനക്കാരെ മർദ്ദിച്ചതായും ജനറേറ്റർ, മോട്ടോർ തുടങ്ങിയ സാധനങ്ങൾ എടുത്ത് കൊണ്ടുപോവുകയും  ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു എന്നുമാണ് പറയുന്നത്. 

planet fashion

15 ദിവസത്തെ കാർണിവലിനാണ് ട്രെയിൻ ഡ്രാഗൺ, ആകാശതോണി, എയർ ബലൂൺ തുടങ്ങിയ സാധനങ്ങളുമായി വന്നതെന്നും സാങ്കേതിക തകരാറ് മൂലം മൂന്നു ദിവസം ഡ്രാഗൺ പ്രവർത്തിച്ചില്ലെന്നും ഇവർ പറയുന്നു. കാർണിവൽ തുടങ്ങുന്നതിനു മുൻപുണ്ടായ കടലേറ്റം മൂലം  വെള്ളം കയറി ജനറേറ്ററുകളിൽ ഒന്ന് കേടുവന്നതായും പരാതിയിലുണ്ട്.  

കിട്ടാനുള്ള പണം വാങ്ങിച്ചു നൽകണമെന്നും സുരക്ഷിതമായി തിരിച്ചുപോകാനുള്ള സാഹചര്യം ഒരുക്കണമെന്നുമാണ് ഇവരുടെ ആവശ്യം. അമ്മൻ അമ്യൂസിമെന്റ് നടത്തുന്ന എറണാകുളം സ്വദേശി സജിത, മനോജ്‌ എന്നിവർ രണ്ടു ദിവസമായി ചാവക്കാട് പോലീസ് സ്റ്റേഷനിൽ ഈ ആവശ്യവുമായി കയറിഇറങ്ങുന്നു.

Comments are closed.