എടക്കഴിയൂര്‍ : മനുഷ്യര്‍ പുറത്തിറങ്ങാന്‍ ഭയക്കുന്ന പൊരിവെയിലത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ ദേശീയപാതക്കരികില്‍  നട്ടുച്ചക്കും ചാല് കീറല്‍ പണിയില്‍ വ്യാപൃതരായിരിക്കുന്നു. ബി എസ് എന്‍ എല്‍ ഒപ്റ്റികല്‍ കേബിള്‍ ഇടന്നുതിനു വേണ്ടിയാണ് സേലത്ത് നിന്നും കരാര്‍ അടിസ്ഥാനത്തില്‍ കുടുംബസമേതം ഇവര്‍ കേരളത്തിലെത്തി ജോലി ചെയ്യുന്നത്. ഒരു മീറ്റര്‍ ചാല് കീറുന്നതിനു നൂറു രൂപ കൂലി നിശ്ചയിച്ച് സേലം സ്വദേശിയായ കരാറുകാരനാണ് ഇവരെ കൊണ്ടുവന്നിട്ടുള്ളത്. പതിനൊന്നു മണിമുതല്‍ മൂന്നു മണിവരെയുള്ള പുറം ജോലികള്‍ക്ക് നിയന്ത്രണം കൊണ്ട് വരണമെന്ന് ആരോഗ്യവകുപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്ന അത്രയും ഗുരുതരമാണ് താപ നില. സ്ത്രീകളുള്‍പ്പെടെയുള്ള തൊഴിലാളികളാണ് കൊടും ചൂടില്‍ ചാല് കീറുന്നത്.