അനധ്യാപക ദിനാഘോഷം – വിരമിച്ച അനധ്യാപകരെ ആദരിച്ചു


ചാവക്കാട് : കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ ചാവക്കാട് വിദ്യാഭ്യാസ ജില്ലയുടെ നേതൃത്വത്തിൽ അനധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി അനധ്യാപക സംഗമവും വിരമിച്ച അനധ്യാപകരെ ആദരിക്കുകയു ചെയ്തു. സംസ്ഥാന പ്രസിഡണ്ട് എൻ വി മധു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി പ്രശാന്ത് അധ്യക്ഷതവഹിച്ചു. സെക്രട്ടറി ദീപകുമാർ സ്വാഗതം ആശംസിച്ചു.
എം ആർ രാമൻ മെമ്മോറിയൽ സ്കൂൾ പ്രിൻസിപ്പൽ ഷീബ എം ഡി, എച്ച് എം സന്ധ്യ എം, പി ടി എ പ്രസിഡന്റ് ആർ വി എം ബഷീർ മൗലവി എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു. ചടങ്ങിൽ മാധ്യമ പ്രവർത്തക പാർവതിയെ ആദരിച്ചു.
സി സി പെറ്റർ, കെ ആർ മണികണ്ഠൻ, പോൾ ജോബ്, കെ ശ്രീജിത്ത്, ഓമന, സീന, സുജിത്ത് എന്നിവർ സംസാരിച്ചു. വിരമിച്ച മുൻ ഭാരവാഹികൾ ആയ എ ടി ഇബ്രാഹിം കുട്ടി, ശംസുദ്ധീൻ പി കെ, പി ഡി ജോസ്, ശാന്ത സി വി എന്നിവർ മറുപടി പ്രസംഗം നടത്തി. സുരേന്ദ്രൻ കെ പി നന്ദി പറഞ്ഞു.

Comments are closed.