എന്‍ എസ് എസ് നടപ്പിലാക്കുന്ന ‘നമ്മുടെ ആരോഗ്യം’ പദ്ധതിയുടെ ഉത്തരമേഖലാ നേതൃസമ്മേളനം ഗുരുവായൂരില്‍ നടന്നു
ഗുരുവായൂര്‍ : നായര്‍ സര്‍വീസ് സൊസൈറ്റി ഹ്യൂമന്‍ റിസോഴ്‌സസ് ഡിപ്പാര്ട്ടുമെന്റിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ‘നമ്മുടെ ആരോഗ്യം’ പദ്ധതിയുടെ ഉത്തരമേഖലാ നേതൃസമ്മേളനം ഗുരുവായൂരില്‍ നടന്നു. സമ്മേളനത്തില്‍ ഉത്തര കേരളത്തിലെ തൃശ്ശൂര്‍ മുതല്‍ കാസര്‍ഗോഡു വരെയുള്ള 23 താലൂക്ക് എന്‍.എസ്.എസ്. യൂണിയനുകളില്‍ നിന്നായി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള 200 വിദഗ്ദ്ധ ഫാക്കല്‍റ്റി അംഗങ്ങള്‍ പങ്കെടുത്തു. പ്രമേഹം, അമിത കൊളസ്‌ട്രോള്‍, ഹൃദ്രോഗം, ഹൈപ്പര്‍ ടെന്‍ഷന്‍ തുടങ്ങി പത്തോളം ജീവിതശൈലീ രോഗങ്ങള്‍ എന്തുകൊണ്ട് ഉണ്ടാകുന്നു, എങ്ങിനെ തടയാം തുടങ്ങി ആരോഗ്യമുള്ള മനസ്സും ശരീരവും, കൈവരിക്കാനുതകുന്ന പദ്ധതിയാണ് എന്‍.എസ്.എസ്. ആവിഷ്‌ക്കരിച്ചിരിക്കുന്ന ‘നമ്മുടെ ആരോഗ്യം പദ്ധതി.
ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കുവാനുള്ള ‘പഞ്ചശീലങ്ങള്‍’നടപ്പിലാക്കുക വഴി ജീവിതചര്യ ക്രമപ്പെടുത്തുവാന്‍ കരയോഗതലം വരെ സമുദായാംഗങ്ങളെ സജ്ജമാക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ.ബി.പത്മകുമാര്‍ ജീവിതശൈലി രോഗങ്ങളെ സംബന്ധിച്ച് ക്ലാസ്സെടുത്തു. നേതൃസമ്മേളനത്തില്‍ പങ്കെടുത്ത അംഗങ്ങള്‍ക്ക് പ്രമേഹം, രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി എന്നിവ പരിശോധിക്കുതിനുള്ള പരിശീലനവും നല്‍കി. പദ്ധതിയുടെ ഭാഗമായി എന്‍.എസ്.എസ് തയ്യാറാക്കിയ കൈപുസ്തകവും വിതരണം ചെയ്തു. കെ.ആര്‍.രാജന്‍ പദ്ധതി വിശദീകരണം നടത്തി. എന്‍.എസ്.എസ് വൈസ് പ്രസിഡന്റ് പ്രൊഫ.വി.പി.ഹരിദാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. നായകസഭാംഗം വി.രാഘവന്‍ മാസ്റ്റര്‍ അധ്യക്ഷനായി. ചാവക്കാട് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പ്രൊഫ.എന്‍.രാജശേഖരന്‍ നായര്‍, സെക്രട്ടറി കെ.മുരളീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments are closed.