
ചാവക്കാട്: മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞയാള്‍ മരിച്ചു.
ചാവക്കാട് പഴയ പാലത്തിനു സമീപം കല്ലുങ്ങല്‍ ഖമറുദ്ധീനാണ് (48) മരിച്ചത്. കഴിഞ്ഞ 24ന് രാത്രി വീടിനു പിന്നിലുള്ള താലൂക്ക് മിനി സിവില്‍സ്റ്റേഷന്‍ പരിസരത്തുള്ള ഒതുക്കു കല്ലുകളില്‍ നിന്ന് താഴേക്ക് വീണാണ് പരിക്കു പറ്റിയത്. രാത്രി വീണ് ഒരു ഭാഗം തളര്‍ന്നു കിടന്ന ഖമറുദ്ധീനെ പിറ്റേദിവസമാണ് നാട്ടുകാര്‍ കണ്ടത്. തൃശൂര്‍ മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളജിലെ ചികിത്സക്കിടിയില്‍ ശനിയാഴ്ച്ച വൈകുന്നേരമാണ് മരിച്ചത്. ജമീലയാണ് ഭാര്യ. മക്കള്‍ : ഹംസ, ഹസ്ന. ഖബറടക്കം ഞായറാഴ്ച്ച 9ന് മണത്തല ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍.

Comments are closed.