ഗുരുവായൂര്‍: വാദ്യ കലാകാരന്‍ ഗുരുവായൂര്‍ ശിവരാമന്‍ അന്തരിച്ചു. 63വയസായിരുന്നു. സംസ്‌കാരം നടത്തി. ഗുരുവായൂര്‍ ചാമുണ്ഡ്വേശ്വരി കാരാത്ത് ലൈനില്‍ പന്തലിങ്ങല്‍ കാര്‍ത്ത്യായനി അമ്മയുടെ മകനാണ്. മധ്യകേരളത്തിലെ നിരവധി ക്ഷേത്രങ്ങളില്‍ മേളപ്രമാണിത്വം വഹിച്ചിട്ടുണ്ട്. 2015ല്‍ സംഗീത നാടക അക്കാഡമി ഗുരുപൂജ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. തിരുവെങ്കിടം പാനയോഗ സുവര്‍ണ്ണമുദ്ര, ഗുരുവായൂര്‍ പുരാതന നായര്‍ തറവാട് കൂട്ടായ്മയുടെ ശ്രീഗുരുവായൂരപ്പന്‍ മേള പുരസ്‌കാരം തുടങ്ങീ മറ്റു നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. ഉത്രാളിക്കാവ്, നെന്മാറ, തൃശൂര്‍ പൂരത്തിന്റെ നെയ്തലക്കാവ് എഴുന്നള്ളിപ്പ് തുടങ്ങീ നിരവധി പ്രശസ്തമായ പൂരങ്ങള്‍ക്ക് മേളം നയിച്ചിട്ടുണ്ട്. അര നൂറ്റാണ്ടായി മേളരംഗത്ത് സജീവ സാനിദ്ധ്യമായിരുന്ന ഗുരുവായൂര്‍ ശിവരാമന് നൂറ് കണക്കിന് ശിഷ്യരുണ്ട്. തിരുവെങ്കിടം പാനയോഗം സ്ഥാപക പ്രസിഡന്റ്, ഗുരുവായൂര്‍ അയ്യപ്പ ഭജന സംഘം ജോയിന്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.