
പുന്നയൂര്‍: മലബാറിലെ ആദ്യകാല അധ്യപികയായിരുന്ന കയ്യ ടീച്ചര്‍ (104) നിര്യാതയായി
വാര്‍ദ്ധക്ക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് പുന്നൂക്കാവ് ശാന്തി നഴ്സിംഗ് ഹോമീല്‍ ചികിത്സയിലായിരുന്നു. വടക്കേ പുന്നയൂര്‍ ചാലില്‍ അമ്മുവിന്‍്റെ മകളും പരേതനായ മൂളച്ചാം വീട്ടില്‍ മുഹമ്മദ് മുസ്ളിയാരുടെ ഭാര്യയുമായിരുന്നു. ഏക മകന്‍ ഹമീദ് 69-ാം വയസ്സില്‍ മരിച്ചു. 1929 ല്‍ കോഴിക്കോട് ഗവ. ട്രയിനിംഗ് കോളജിലെ അധ്യാപക പരിശീലനം കഴിഞ്ഞ് 1935ല്‍ പുന്നയൂരില്‍ പഠിച്ച സ്കൂളില്‍ തന്നെ അധ്യാപികയായി. 1970 ലാണ് വിരമിച്ചത്. പേരമകന്‍ അഷറഫിന്‍്റെ കൂടെ വടക്കേക്കാട് കല്ലിങ്ങലിലിലെ വീട്ടിലായിരുന്നു താമസം. ഖബറടക്കം വടക്കേപ്പുന്നയൂരിലെ പിലാക്കാട്ട് പള്ളി ഖബര്‍സ്ഥാനില്‍ നടന്നു.

Comments are closed.