ലോക പരിസ്ഥിതി ദിനം ആചരിച്ചു
ചാവക്കാട് : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു കടപ്പുറം ഗ്രാമപഞ്ചായത്ത് സ്മൃതി തീരം ക്രിമിറ്റോറിയം പരിസരത്തു വെച്ച് ശുചീകരണ പ്രവർത്തനങ്ങളും വൃക്ഷതൈ നട്ട് കൊണ്ട് ആരംഭിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന താജുദ്ധീൻ ഉദ്ഘാടനം നിർവഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ സാലിഹ ഷൌക്കത്ത്, വി പി മൻസൂർ അലി, ശുഭ ജയൻ, മെമ്പർമാരായ ടി ആർ ഇബ്രാഹിം, അബ്ദുൽ ഗഫൂർ, സുനിത പ്രസാദ്, റാഹില വഹാബ്, അർദ്രം ജില്ലാ കോർഡിനേറ്റർ ഡോ. നിബിൻ, ഹെൽത്ത് ഇൻസ്‌പെക്ടർ സെബി വർഗീസ്, പഞ്ചായത്ത് ജീവനക്കാരായ ഷെഫീഖ് തൊഴിലുറപ്പ് എഞ്ചിനീയർ മുഫീദ, കൃഷി അസിസ്റ്റന്റ് ആതിര, ജിതിൻ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.
മാസ്ഗ മന്ദലാക്കുന്നിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു വൃക്ഷതൈ നട്ടു,
ഷർബനൂസ് പണിക്കവീട്ടിൽ അധ്യക്ഷത വഹിച്ചു. പുന്നയൂർ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ അസീസ് മന്ദലാംക്കുന്ന് ഉദ്ഘാടനം നിർവഹിച്ചു. ഷഹീർ അലി സ്വാഗതം പറഞ്ഞു, ട്രഷറർ അലി നന്ദി അറിയിച്ചു.
തുടർന്ന് ശർഹാൻ, റോഷൻ, ആഷിഫ് , സജാദ് എന്നിവർ ആശംസ അറിയിച്ചു.
ദേശീയ ബാലതരംഗത്തിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. പത്മശ്രീ ശങ്കരനാരയണമേനോന് വൃക്ഷതൈ നൽകി ആദരിച്ചു. യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി കെ.ബി. വിജു ഉദ്ഘാടനംചെയ്തു.
ജില്ലാ കോഡിനേറ്റർ പി.എ.നാസർ അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം സെക്രട്ടറി റിഷി ലാസർ, മണ്ഡലം യൂത്ത് കോൺഗ്രസ്സ് സെക്രട്ടറി അഫ്സൽ കിക്കിരിമുട്ടം, സായ്യിദ് മിദിലാജ്, സാദിയ്യ മെഹ്റിൻ, അൻഹാനാഹി എന്നിവർ പ്രസംഗിച്ചു
തെക്കൻ പാലയൂർ ബദരിയ്യ ജുമാ മസ്ജിദ് കമ്മിറ്റിയും അധ്യാപകരും ചേർന്ന് വൃക്ഷ തൈ നട്ട് ലോക പരിസ്ഥിതി ദിനം ആചരിച്ചു.
ഖത്തീബ് സത്താർ ദാരിമി നാടും പരിസ്ഥിതിയും എന്നതിനെ കുറിച്ച് പരിസ്ഥിതി സന്ദേശം ചൊല്ലി കൊടുത്തു.
മഹൽ സെക്രെട്ടറി സി. എം. മുജീബ്, സാദിഖ് മുസ്ലിയാർ, ഹംസ പള്ളിവായിൽ, ബഷീർ എന്നിവർ നേതൃത്വം കൊടുത്തു.
Comments are closed.