mehandi new

സംരക്ഷണത്തിനു നടപടിയില്ല : ഒലിവ് റിഡ്‌ലി കടലാമകള്‍ ചത്തടിയുന്നു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2″ use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

കടലാമകളുടെ വംശനാശം മത്സ്യസമ്പത്തിനെ ബാധിക്കും

ചാവക്കാട് : വംശനാശഭീഷണി നേരിടുന്ന ഒലിവ് റിഡ്‌ലി കടലാമകള്‍ ചത്തടിയുന്നു. തിരുവത്ര പുത്തന്‍കടപ്പുറം തീരത്താണ് കടലാമകള്‍ ചത്തടിഞ്ഞത്. മത്സ്യബന്ധന ബോട്ടുകളുടെ പ്രൊപ്പല്ലറുകളില്‍ കുടുങ്ങിയും വലകളില്‍ കുടുങ്ങിയുമാണ് കടലാമകള്‍ മിക്കതും ചാവുന്നത്. കടല്‍ ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നത് കടലാമകളാണ്. മീന്‍മുട്ട തിന്നുന്ന ജെല്ലിഫിഷ് (കടല്‍ചൊറി), മത്സ്യസമ്പത്തിന്റെ നാശത്തിന് കാരണമാകുന്ന വിഷമത്സ്യങ്ങള്‍, കൂണുകള്‍ എന്നിവ ആമകള്‍ ഭക്ഷിക്കുന്നതിനാല്‍ അവയുടെ ക്രമാതീതമായ വര്‍ധന തടയാനും മത്സ്യസമ്പത്ത് നിലനിര്‍ത്താനും സാധിക്കും.
കടലാമ സംരക്ഷണ വിഷയത്തില്‍ തീരമേഖലയില്‍ വനംവകുപ്പും സന്നദ്ധ സംഘടനകളും ബോധവത്കരണക്ലാസുകള്‍ തുടര്‍ച്ചയായി നടത്തിയിട്ടും കടലാമകളുടെ സംരക്ഷണത്തിന് നടപടിയാകുന്നില്ല. കടലാമ മുട്ടകള്‍ സംരക്ഷിക്കുകയും കുഞ്ഞുങ്ങളെ വിരിയിച്ച് ഇറക്കുകയും ചെയ്യല്‍ മാത്രമാണ് കടലാമ സംരക്ഷണ പ്രവര്‍ത്തനമായി നടക്കുന്നത്. അനിയന്ത്രിതമായും അശാസ്ത്രീയമായുമുള്ള മത്സ്യസമ്പത്ത് ചൂഷണംചെയ്യലാണ് ആമകളുടെ വംശനാശത്തിന് ഇടയാക്കുന്ന പ്രധാന ഘടകം. ആമ സംരക്ഷണ ക്ലാസ്സുകള്‍ അനസ്യൂതം തുടരുമ്പോഴും കടലാമകള്‍ ചത്തടിയുന്നത് വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ ദിവസം ഒലിവ് റിഡ് ലി വിഭാഗത്തില്‍ പെട്ട രണ്ട് ആമകളുടെ ജഡമാണ് കരക്കടിഞ്ഞത്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.