Header

‘തിരികെ ഒരു വട്ടം കൂടി’ അവർ ഒത്തുചേർന്നു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: വിദ്യാലയ ജീവിതത്തിലെ സുന്ദരമായ ഓർമകളിലൂടെ, അറിവിന്റെ അമൃതാക്ഷരങ്ങൾ പകർന്നു നൽകിയ പ്രിയ ഗുരുനാഥരുമൊത്ത് ഗൃഹാതുരത്വത്തിന്റെ ഓർമകൾ പങ്കുവെച്ച് അവർ വീണ്ടും ഒത്തുകൂടി. എടക്കഴിയൂർ എസ്.എസ്.എം.വി.എച്ച്.എസ്.സ്കൂളിലെ 1989-93 ലെ എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർഥികളാണ് ‘തിരികെ ഒരു വട്ടം കൂടി’ എന്ന പരിപാടിയുമായി ഒത്തുചേർന്നത്.
തൃശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ  ടി. ആയിഷ സംഗമം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ വി.കെ നിഷാർ അധ്യക്ഷത വഹിച്ചു. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും പട്ടുറുമാൽ ജൂറിയുമായിരുന്ന ഫിറോസ് ബാബു മുഖ്യപ്രഭാഷണം നടത്തി.  ഇന്നത്തെ കാലഘത്തിൽ ശാസ്ത്ര സാങ്കേതിക രംഗത്ത് വലിയ മുന്നേറ്റം നടക്കുന്നുെണ്ടങ്കിലും മനുഷ്യൻ പല കാരണങ്ങളാലും കലാരംഗത്തും സാംസ്കാരിക രംഗത്തും പിറകോട്ടുപോകുകയാണെന്ന് അദ്ദേഹം പറഞ്ഞു.
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ പരിപാടിയിൽ അനുമോദിച്ചു.

സ്കൂൾ മാനേജർ ആർ.പി സിദ്ധിഖ് പ്രധാനാധ്യാപിക ജൂലിയ ടീച്ചർ, പുന്നയൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.കെ ഷഹർബാൻ, പുന്നയൂർക്കുളം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ആബിദ സഹദ്, മുൻ പ്രധാനാധ്യാപിക രമണി ടീച്ചർ, അധ്യാപകരായിരുന്ന റോസമ്മ ടീച്ചർ, കൊച്ചുത്രേസ്യ ടീച്ചർ, റജീന ടീച്ചർ, കോമളവല്ലി ടീച്ചർ, റംല ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.
സ്വാഗതസംഘം ജനറൽ കൺവീനർ ഷെമീർ വി സ്വാഗതവും ട്രഷറർ യൂസഫ് നന്ദിയും പറഞ്ഞു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.