ചാവക്കാട് : കടൽക്ഷോഭം കടപ്പുറം പഞ്ചായത്തില്‍ അമ്പതോളം വീടുകള്‍ വെള്ളത്തിൽ. പഞ്ചയത്തിലെ അഴിമുഖം മുതല്‍ തൊട്ടാപ്പ് വരെ നാലു കിലോമീറ്ററോളം കടൽക്ഷോഭം രൂക്ഷം.
മുനക്കകടവ് ഇഖ്ബാല്‍ നഗര്‍, വെളിച്ചെണ്ണപ്പടി, മൂസാറോഡ്, അഞ്ചങ്ങാടി വളവ്, ആശുപത്രിപ്പടി, നോളീറോഡ്, ആനന്ദവാടി, തൊട്ടാപ്പ് മേഖലകളിലെല്ലാം വെള്ളം കയറി. വെള്ളക്കെട്ട് രൂക്ഷമായതോടെ പലയിടത്തും റോഡ് പൊളിച്ച് വെള്ളം ഒഴുക്കിവിട്ടു. വീടുകളില്‍ വെള്ളം കയറിയതോടെ പല കുടുംബങ്ങളും ഗൃഹോപകരണങ്ങളെല്ലാം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയ ശേഷം ബന്ധു വീടുകളിലേക്ക് പോയി.
മേഖലയിലെ വിവിധ രാഷ്ട്രീയ-സാംസ്‌ക്കാരിക സംഘടന പ്രവര്‍ത്തകരും ആംബുലൻസുകളും സേവന രംഗത്തുണ്ട്.