ഒരു കോടി ഫലവൃക്ഷ തൈ വിതരണ പദ്ധതിക്ക് ഒരുമനയൂർ ഗ്രാമപ്പഞ്ചായത്തിൽ തുടക്കമായി

ഒരുമനയൂർ : സംസ്ഥാന സർക്കാർ കാർഷിക വികസന കാർഷിക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഒരു കോടി ഫലവൃക്ഷ തൈ വിതരണ പദ്ധതിക്ക് ഒരുമനയൂർ ഗ്രാമപ്പഞ്ചായത്തിൽ തുടക്കമായി. കൃഷി ഭവൻ പോഷക തോട്ട നിർമാണം, ഒരു കോടി ഫലവൃക്ഷ തൈ വിതരണം എന്നിവയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് നിർവഹിച്ചു. ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കയ്യുമ്മു ടീച്ചറുടെ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ എമിലി. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫിലോമിന ടീച്ചർ, വാർഡ് മെമ്പർ മാരായ ചാക്കോ, ഹസീന അൻവർ, സിന്ധു, കൃഷി അസിസ്റ്റന്റ് സിമി എന്നിവർ സംസാരിച്ചു.

Comments are closed.