Header

ഗുരുവായൂര്‍ ഫ്ലാറ്റിലെ തീപിടുത്തം വയോധികയും മരിച്ചു

SATHYA BAMAഗുരുവായൂര്‍ : പടിഞ്ഞാറെ നടയിലെ ഫ്‌ളാറ്റില്‍ പാചക വാതകം ചോര്‍ന്നുണ്ടായ തീപിടുത്തത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ദമ്പതികളിലെ വയോധികയും മരിച്ചു. ഗുരുവായൂര്‍ അപ്പാര്‍ട്സ്മെന്‍റ്സില്‍ താമസിക്കുന്ന തിരുവനന്തപുരം പൂജപ്പുര മുടവന്‍ മുഗള്‍ വിഷ്ണുമംഗലം വീട്ടില്‍ കെ.സദാശിവന്‍ നായരുടെ ഭാര്യ സത്യഭാമ(74) ആണ് മരിച്ചത്. കഴിഞ്ഞ 23ന് രാവിലെ എഴരയോടെയായിരുന്നു അപകടം. പടിഞ്ഞാറെനടയിലെ ഗണപത്ഭവന്‍ ഹോളിന്‍റെ മുകള്‍ നിലയിലുള്ള ഗുരുവായൂര്‍ അപ്പാര്‍ട്ട്മെന്റിന്‍റെ രണ്ടാം നിലയിലെ ബി ആര്‍ ശ്രീവൈകുണ്ഠം അപ്പാര്ട്ട്മെന്റിലാണ് അപകടം ഉണ്ടായത്. സംഭവസമയത്ത് സത്യഭാമക്കൊപ്പം ഫ്ലാറ്റിലുണ്ടായിരുന്ന സദാശിവന്‍ നായര്‍ക്കും പൊള്ളലേറ്റിരുന്നു. ഇരുവരും എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശിവദാസന്‍ നായര്‍ കഴിഞ്ഞ വെള്ളിയാഴ്ചയും സത്യഭാമ ഇന്ന്പുലര്‍ച്ചെയുമാണ് മരിച്ചത്.
അഷ്ടമിരോഹിണി ദിവസം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായാണ് ഇരുവരും ഫ്‌ളാറ്റിലെത്തിയത്. കുളിക്കാന്‍ ഗ്യാസ് അടുപ്പില്‍ വെള്ളം വെച്ച് ഇരുവരും സംസാരിച്ചിരിക്കുകയായിരുന്നു. തിളച്ച വെള്ളം വീണ് അടുപ്പ് കെട്ടതറിയാതെ. ഇതറിയാതെ ശിവദാസന്‍ നായര്‍ ലൈറ്റിട്ടതോടെ തീ ആളിപടരുകയായിരുന്നു. മുറിക്കകത്ത് ഗ്യാസ് തങ്ങി നിന്നിരുന്നതിനാല്‍ല്‍ ചെറിയ രീതിയില്‍ സ്‌ഫോടനവും നടിരുന്നു. ശേഷം തീ കെടുത്താനുള്ള ശ്രമത്തിനിടെ ഫയര്‍മാന്‍ ടി.പി. മഹേഷിനും പരിക്കേറ്റിരുന്നു. സത്യഭാമയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് തിരുവനന്തപുരത്തേക്ക് കൊണ്ടു പോകും. സുനിത എസ് നായര്‍ ഏക മകളാണ്. മരുമകന്‍ പരേതനായ കൃഷ്ണചന്ദ്രന്‍ നായര്‍.

Comments are closed.