ചാവക്കാട് : ഖത്തര്‍ കെ എം സി സി ഗുരുവായൂര്‍ നിയാജകമണ്ഡലം കമ്മിറ്റി ഒരുമനയൂര്‍ സാബില്‍ പാലസില്‍ സംഘടിപ്പിച്ച സമൂഹ വിവാഹത്തില്‍ ആറു വധൂവരന്മാര്‍ അനുഗ്രഹീതരായി. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ വിവാഹ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. കെ എം സി സി കളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ദ്ധന സമൂഹത്തിന് എന്നും തണലേകിയിട്ടുണ്ട്. ഇത്തരം കാരുണ്യപ്രവര്‍ത്തനങ്ങള്‍ മഹത്തരമാണ്. മതമോ ജാതിയോ രാഷ്ട്രീയമോ നോക്കാതെയാണ് കെ എം സി സി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുത്. മറ്റു സംഘടനകളും ഇത് മാതൃകയാക്കണമെന്ന് തങ്ങള്‍ പറഞ്ഞു. ഖത്തര്‍ കെ എം സി സി യുടെ രണ്ടാമത് സമൂഹ വിവാഹമാണ് നടന്നത്.
അഞ്ചു പവന്‍ ആഭരണങ്ങളും, വിവാഹ വസ്ത്രങ്ങളും വധുവിനും, വരന് പാരിദോശികമായി 50000 രൂപയും, വിവാഹ വസ്ത്രങ്ങളും വേദിയില്‍ സമ്മാനിച്ചു. വധു വരന്‍മാരുടെ ബന്ധുക്കളടക്കം 3000 പേര്‍ക്ക് ഭക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു. ഖത്തര്‍ കെ എം സി സി അഡ്വൈസറി ബോര്‍ഡ് അംഗം എ വി അബൂബക്കര്‍ ഖാസിമി അധ്യക്ഷത വഹിച്ചു.
എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് എസ് എം കെ തങ്ങള്‍, എസ് കെ എസ് എസ് എഫ് സംസ്ഥാന ജന: സെക്രട്ടറി അഡ്വ: മുഹമ്മദ് ഫൈസി ഓണംമ്പിള്ളി, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് അഡ്വ: പി എം സാദിഖലി ഖത്തര്‍ കെ എം സി സി അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ടി എച്ച് എസ് തങ്ങള്‍. കരുണ ഫൗണ്ടേഷേന്‍ ചെയര്‍മാന്‍ റിട്ടയേര്‍ഡ് ഡി വൈ എസ് പി. കെ ബി സുരേഷ്, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സി എച്ച് റഷീദ്, ജന: സെക്രട്ടറി ഇ പി ഖമറുദ്ധീന്‍, ട്രഷറര്‍ കുഞ്ഞി കോയതങ്ങള്‍, ഭാരവാഹികളായ അസ്ഖര്‍ അലി തങ്ങള്‍, വി കെ മുഹമ്മദ്, സി എ മുഹമ്മദ് റഷീദ്, ഉമ്മര്‍ മുക്കണ്ടത്ത്, എം വി ഹൈദരലി, ആര്‍ വി അബ്ദുല്‍ റഹീം, എ കെ അബ്ദുല്‍ കരീം, മന്ദലംകു് മുഹമ്മദുണ്ണി, എ വി ഹംസകുട്ടി ഹാജി , കെ എം സി സി സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് എ വി ബക്കര്‍, അഡൈ്വസറി ബോര്‍ഡ് അംഗം എന്‍ കെ അബ്ദുല്‍ വഹാബ്, ജില്ല സെക്രട്ടറി എന്‍ ടി നാസര്‍, വൈസ് പ്രസിഡണ്ട് ആര്‍ ഒ അഷറഫ്, മണ്ഡലം പ്രസിഡണ്ട് ഹംസകുട്ടി കറുകമാട്, മറ്റു ഭാരവാഹികളായ ഹാരിസ് മന്ദലംകുന്ന്, പി കെ അബൂബക്കര്‍, റഊഫ് ചേറ്റുവ, മുഹമ്മദ് പുന്നയൂര്‍, മഹബൂബ് ഒരുമനയൂര്‍, അബ്ദുല്‍ റഹിമാന്‍ ഒരുമനയൂര്‍, അലി തിരുവത്ര, പി എസ് ഹുസൈന്‍, എം എ അബൂബക്കര്‍ ഹാജി, അബ്ദുല്‍ഖാദര്‍. തുടങ്ങി മത സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും സംബന്ധിച്ചു.
അകലാട് സ്വദേശി അബൂബക്കറിന്‍റെ മകള്‍ ജുബൈരിയ, വെളിയം കോഡ് കോയയുടെ മകന്‍ മുഹസീന്‍, എടക്കഴിയൂര്‍ സുലൈമാന്‍ മകള്‍ ഇര്‍ഷാന, എടക്കഴിയൂര്‍ മുഹമ്മദാലി മകന്‍ ഷമീര്‍, അകലാട് ഹനീഫ മകള്‍ സാബിറ, ഈറോഡ് അബ്ദുല്‍ മജീദ് മകന്‍ അലാവുദ്ധീന്‍, ബ്ലാങ്ങാട് ഹംസകുട്ടി മകള്‍ റംലത്ത്. മൂന്നു പീടിക അഷറഫ് മകന്‍ നൈഫില്‍. അണ്ടത്തോട് ഗീതാ കൃഷ്ണന്‍ മകള്‍ അമൃത, പുന്നയൂര്‍കുളം വേലായുധന്‍ മകന്‍ അനീഷ്, പുന്നയൂര്‍കുളം കുമാരന്‍ മകള്‍ മായ, തമ്പുരാന്‍പടി നാഥന്‍ മകന്‍ നവീനുമാണ് വിവാഹിതരായത്.