സാമ്പത്തിക വർഷം കഴിയാൻ രണ്ട് മാസം മാത്രം ബാക്കി – പുന്നയൂർക്കുളം പഞ്ചായത്തിൽ കെട്ടികിടക്കുന്നത് 200ൽ അധികം ബില്ലുകൾ
പുന്നയൂർക്കുളം: ജീവനക്കാരുടെ അടിക്കടിയുള്ള സ്ഥലമാറ്റം, സാമ്പത്തിക വർഷം കഴിയാൻ രണ്ട് മാസം മാത്രം ബാക്കി നിൽക്കെ പുന്നയൂർക്കുളം പഞ്ചായത്തിൽ കെട്ടികിടക്കുന്നത് 200ൽ അധികം ബില്ലുകൾ. കഴിഞ്ഞ രണ്ട് മാസത്തിനിടെ നാല് തവണയാണ് അകൗണ്ടൻ്റ് മാറിയത്.
കഴിഞ്ഞ ദിവസം പുതുതായി എത്തിയ അകൗണ്ടൻ്റ് ജോലിയിൽ ചേരുന്നതിന് മുൻപ് തന്നെ 10 ദിവസം അവധി ആവശ്യപെട്ടിരുന്നു. ഭരണസമിതി ശക്തമായി എതിർത്തതിനെ തുടർന്നാണ് അവധി റദ്ദാക്കിയത്. സ്ഥാനകയറ്റം ലഭിച്ച് സ്ഥലം മാറി വരുന്നവരാണ് കൂടുതൽ ജീവനക്കാരും, പിന്നീട് സ്വാധീനം ഉപയോഗിച്ച് ജോലിയിൽ കയറി രണ്ടോ മൂന്നോ ആഴ്ചകക്കം ഇവരുടെ ജില്ലയിലേക്ക് തന്നെ സ്ഥലംമാറ്റം വാങ്ങി പോകും. കഴിഞ്ഞ മൂന്ന് മാസത്തോളമായി പഞ്ചായത്തിൻ്റെ ദൈനംദിന കാര്യങ്ങൾ തന്നെ പ്രതിസന്ധിയിലാണ് പോകുന്നത്.
ലൈഫ് മിഷൻ ഉൾപെട്ട വിവിധ പദ്ധതികൾക്കുള്ള തുക കൊടുക്കുന്നതും വൈകുകയാണ്. ബില്ലുകൾ ലഭിക്കാൻ വൈകുന്നതിനാൽ പഞ്ചായത്തിലെ കരാറുകാരും പ്രതിസന്ധിയിലാണ്. സമ്പാത്തിക വർഷം പൂർത്തീയകുന്നത് വരെയെങ്കിലും ജീവനക്കാർക്ക് അവധിയും സ്ഥലമാറ്റവും അനുവദിക്കരുന്നതെന്ന് വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകിയതായും പ്രസിഡൻ്റ് ജാസ്മിൻ ഷെഹീർ പറഞ്ഞു. ഇതിനായി പഞ്ചായത്തിൽ മെമ്പർമാരുടെ അടിയന്തിര യോഗം ചേർന്നിരുന്നു.
Comments are closed.