പ്രതിപക്ഷ കൗൺസിലർമാർ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു – കള്ള് ഷാപ്പ് അടച്ചുപൂട്ടാൻ നടപടി സ്വീകരിക്കാമെന്ന് സെക്രട്ടറി

ചാവക്കാട് : ബ്ലാങ്ങാട് ബീച്ചിൽ അനധികൃതമായി പ്രവർത്തിക്കുന്ന കള്ളുഷാപ്പ് അടച്ചുപൂട്ടാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് നഗരസഭയിലെ പ്രതിപക്ഷ കൗൺസിലർമാർ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു.

ഇന്ന് വൈകീട്ട് തന്നെ കള്ള് ഷാപ്പ് അടച്ചുപൂട്ടുന്നതിനുള്ള നടപടി സ്വീകരിക്കാമെന്ന് രേഖാമൂലം നൽകിയ ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു.
പ്രതിപക്ഷ നേതാവ് കെ.വി സത്താറിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെയായിരുന്നു സമരത്തിന്റെ തുടക്കം.
ചാവക്കാട് നഗരസഭ മദ്യ ലോബിയുടെ തടവറയിലാണെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു.
നഗരസഭാ സെക്രട്ടറിയുടെ ചേമ്പറിന് മുന്നിൽ നടന്ന സമരത്തിൽ കൗൺസിലർമാരായ ബേബി ഫ്രാൻസീസ്, അസ്മത്തലി, പി.കെ കബീർ, ഫൈസൽ കാനാംമ്പുള്ളി, ഷാഹിദ മുഹമ്മദ്, സുപ്രിയ രാമേന്ദ്രൻ, ഷാഹിദ പേള തുടങ്ങിയവർ പങ്കെടുത്തു
സമരത്തിന് ശേഷം തഹസിൽദാർക്കും കൗൺസിലർമാർ പരാതി നൽകി

Comments are closed.