mehandi banner desktop
Chavakkad online

രണ്ടു ദിവസം മുൻപ് വിവാഹിതനായ യുവാവിന്റെ മൃതദേഹം ചേറ്റുവ പുഴയിൽ കണ്ടെത്തി

Ft

ചേറ്റുവ : ചേറ്റുവ പുഴയിൽ കണ്ടെത്തിയ മൃതദേഹം രണ്ടു ദിവസം മുൻപ് വിവാഹിതനായ യുവാവിന്റേത്.
മുണ്ടൂർ മനക്കൊടി അഞ്ചത്ത് വീട്ടിൽ ശിവശങ്കരൻ മകൻ ധീരജ് (37)ന്റെതാണ് മൃതദേഹം എന്ന് തിരിച്ചറിഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ധീരജിന്റെ വിവാഹം.

Jan oushadi

ഇന്ന് ഉച്ചയോടെ യുവാവിന്റെ മൃതദേഹം ചേറ്റുവ പുഴയിൽ പാലത്തിനു പടിഞ്ഞാറു ഭാഗത്ത് മത്‍സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആളെതിരിച്ചറിഞ്ഞത്.

ഭാര്യവീടായ മരോട്ടിച്ചാലിൽ നിന്നും ഇന്നലെ ഉച്ചതിരിഞ്ഞു രണ്ടരമണിയോടെ ബൈക്കിൽ പുറപ്പെട്ട ധീരജിനെകുറിച്ച് പിന്നീട് യാതൊരു വിവരവും ഉണ്ടായില്ല. തുടർന്ന് ഭാര്യ വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു.

പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Comments are closed.