Header

ബ്ലാങ്ങാട് ബീച്ച് അനധികൃത കള്ളുഷാപ്പ് – കലക്ടർ ഇടപെടണം

ചാവക്കാട് : ബ്ലാങ്ങാട് ബീച്ച് പാർക്ക് കോമ്പൗണ്ട്നോട് ചേർന്ന് പുറമ്പോക്ക് ഭൂമി കൈയേറി നഗരസഭ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന കള്ളുഷാപ്പ് അടച്ചുപൂട്ടാൻ ജില്ലാ കലക്ടർ ഇടപെടണമെന്ന് മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡണ്ട് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ആവശ്യപ്പെട്ടു.
ഷാപ്പ് അടച്ചുപൂട്ടണമെന്ന ആവശ്യപ്പെട്ടുകൊണ്ട് സംയുക്ത സമര സമിതി ചാവക്കാട് നഗരസഭയിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചട്ടങ്ങൾ ലംഘിച്ച് മദ്യലോബിയ്ക്ക് കൂട്ടുനിൽക്കുന്ന നഗരസഭാ സെക്രട്ടറിക്ക് ഒത്താശ നൽകുന്നത് എംഎൽഎയും ചെയർപേഴ്സണും ആണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഷാപ്പ് ഉടൻ അടച്ചുപൂട്ട ണമെന്നും ഇല്ലെങ്കിൽ ഷാപ്പ് പ്രവർത്തിക്കാൻ ആവാത്തവിധം ഉപരോധം ഏർപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇൻകാസ് സംസ്ഥാന സെക്രട്ടറി സി.സാദിഖ്അലി അധ്യക്ഷത വഹിച്ചു. നഗരസഭാ പ്രതിപക്ഷ നേതാവ് കെ. വി സത്താർ മുഖ്യപ്രഭാഷണം നടത്തി. നൗഷാദ് തെക്കുംപുറം കെ. നവാസ്, തോമസ് ചിറമേൽ, നഗരസഭാ കൗൺസിലർ മാരായ ഷാഹിദാ മുഹമ്മദ്, സുപ്രിയ രാമചന്ദൻ, ഫൈസൽ കാനാംപള്ളി, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ഹനീഫ ചാവക്കാട്, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് അനീഷ് പാലയൂർ, വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് അക്ബർ പുലയൻ പാട്ട്, കടപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂക്കൻ കാഞ്ചന, മുൻ പഞ്ചായത്ത് മെമ്പർ ഷാലിമ സുബൈർ, ഗുരുവായൂർ നഗരസഭാ കൗൺസിലർ രേണുക ടീച്ചർ, പ്രവാസി കോൺഗ്രസ് ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡന്റ് വി.കെ. കമറുദ്ദീൻ എന്നിവർ പ്രസംഗിച്ചു.
നവാസ് തെക്കുംപുറം, സാദിഖ് പാലയൂർ, റൗഫ് എം എച്ച് , ആർ. കെ.നവാസ്, സി. എ. നൂറുദ്ധീൻ, ലത്തീഫ് പാലയൂർ, ഇ കെ ജോസഫ്, മൊഹസിൻ ചിനക്കൽ, മർസൂക്ക് പുത്തൻകടപ്പുറം, സതീശൻ ചാവക്കാട് എന്നിവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി. മാർച്ച് ചാവക്കാട് താലൂക്ക് ഓഫീസ് പരിസരത്ത് പോലീസ് തടഞ്ഞു.

thahani steels

Comments are closed.