mehandi banner desktop
Chavakkad online

ഹിജാബ് കോടതിവിധി – വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് പ്രതിഷേധ പ്രകടനം നടത്തി

Ft

ചാവക്കാട്: കർണാടകയിലെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട കോടതി വിധിയിൽ പ്രതിഷേധിച്ച് വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് ഗുരുവായൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചാവക്കാട് ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി.

Jan oushadi

ജില്ലാ പ്രസിഡന്റ് ഉമൈറ റഫീഖ് ഉത്ഘാടനം ചെയ്തു, ജില്ലാ വൈസ് പ്രസിഡന്റ് ആരീഫബാബു, കദീജ മുഹമ്മദലി എന്നിവർ സംസാരിച്ചു.
മണ്ഡലം കൺവീനർ നദീറാ കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു.
മുംതാസ്കരീം സ്വാഗതവും, സുബൈറ റസാക്ക് നന്ദിയും പറഞ്ഞു. ബുഷ്റ അസലാം, ജൂനിത, ജസ്‌മീ ഇസ്മായിൽ, ഹസീന അക്ബർ എന്നിവർ നേതൃത്വം നൽകി.

Comments are closed.