mehandi banner desktop
Chavakkad online

ദേശീയപാത നിര്‍മാണത്തെ പണം തട്ടാനുള്ള അവസരമായികാണുന്നു – വി എം സുധീരന്‍

Ft

നാട്ടിക : യാത്രക്കാരുടെ പണം തട്ടാനുള്ള അവസരമായിട്ടാണ് ദേശീയപാത നിര്‍മാണത്തെ ദേശീയപാത അതോറിറ്റിയും നിര്‍മ്മാണ കമ്പിനിയും കാണുന്നതെന്ന് മുന്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. ഈ വിഷയം അതീവ ഗൗരവത്തോടുകൂടി നമുക്ക് കാണേണ്ടിയിരിക്കുന്നു. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് എത്രയോ കത്തുകള്‍ ഞാന്‍ അതാത് കാലത്ത് കേന്ദ്രമന്ത്രിമാര്‍ക്ക് കൊടുത്തിട്ടുണ്ട്. ബൈപാസുകള്‍ പലതും നിക്ഷിപ്ത താല്‍പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. മതിലകം, മൂന്നുപീടിക, ചെന്ത്രാപ്പിന്നി, നാട്ടിക, വാടാനപ്പള്ളി, ചാവക്കാട് എന്നീ ബൈപ്പാസുകള്‍ പഴയ അലൈന്‍മെന്റുകള്‍ക്ക് പകരം പുതിയതിലേക്ക് മാറിയത് ശക്തമായ ജനരോഷത്തിന് ഇടവരുത്തിയിരുന്നു. അവിടെയാണ് തീര്‍ക്കേണ്ട പണിയൊന്നും തീര്‍ക്കാതെ, വേണ്ട കാര്യങ്ങളൊന്നും ചെയ്യാതെ, തിരക്കുപിടിച്ച് നാട്ടികയില്‍ ടോള്‍ ഏര്‍പ്പെടുത്തി പണപ്പിരിവ് നടത്താന്‍ കമ്പനി മുന്നോട്ട് വന്നിട്ടുള്ളത്. ദേശീയപാത അതോറിറ്റി അതിനെല്ലാം കുടപിടിക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം എത്രയും പെട്ടെന്ന് ടോള്‍ സ്ഥാപിക്കുക, പ്രതിദിനം മുപ്പത് ലക്ഷം രൂപ വരുമാനമുണ്ടാക്കുക, അതുവഴി കോടിക്കണക്കിന് രൂപ കൊള്ളയടിക്കുക എന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും അദ്ധേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോടെ നാട്ടികയില്‍ നടക്കുന്ന ടോള്‍ കൊള്ള അവസാനിപ്പിക്കാന്‍ യുഡിഫ് നടത്തുന്ന അനിശ്ചിതകാല പ്രക്ഷോഭത്തിന്റെ ഭാഗമായി ആരംഭിച്ച രാപകല്‍ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്ന വി എം സുധീരന്‍. സമരസമിതി ചെയര്‍മാന്‍ ജോസ് വള്ളൂര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എ ഐ സി സി സെക്രട്ടറി ടി എന്‍. പ്രതാപന്‍ മുഖ്യപ്രഭാഷണം നടത്തി. നിരന്തര കൊള്ളക്ക് ഇനിയും ശ്രമിച്ചാല്‍ ശക്തമായ പോരാട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കാണേണ്ടിവരും. 100 ശതമാനം പണി പൂര്‍ത്തിയാകാതെ ടോള്‍ പിരിക്കാന്‍ അനുവദിക്കില്ലെന്നും യോജിച്ച സമരങ്ങള്‍ നേതൃത്യം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Jan oushadi

യുഡിഫ് നേതാക്കളായ കെ എ ഹാറൂണ്‍ റഷീദ്, രഞ്ചില ഗിരി, പി വിനു, സുനില്‍ അന്തിക്കാട്, ശോഭ സുബിന്‍, നൗഷാദ് ആറ്റുപറമ്പത്ത്, വി ആര്‍ വിജയന്‍, ടി എം നാസര്‍, സി സി ബാബുരാജ്, കെ എഫ് ഡൊമിനിക്, വി ജി അശോകന്‍, പി കെ ഷംസുദ്ദീന്‍, കെ കെ അശോകന്‍, കെ ദിലീപ് കുമാര്‍, അനില്‍ പുളിക്കന്‍, സഞ്ചയ് വൈനപ്പിള്ളി, കെ കെ ബാബു, പി എം സിദ്ദിഖ്, പി ഐ ഷൗക്കത്തലി, ദീപന്‍, പി ബി മൊയ്തു, സി ജെ സ്റ്റാന്‍ലി, എം ബി സജീവ്, നിഷാദ് ചേറ്റുവ, ഷൈന്‍ നാട്ടിക, സുനില്‍ ലാലൂര്‍, സി കെ വിനോദ്, ഷീബ അജയകൃഷ്ണന്‍, കെ എ ഷൗക്കത്തലി എന്നിവര്‍ സംസാരിച്ചു.

Comments are closed.