ചാവക്കാട് : തെങ്ങിന് ജൈവവളം (കപ്പലണ്ടിപ്പിണ്ണാക്ക്) ആവശ്യമുളള ചാവക്കാട് നഗരസഭാ പരിധിയിലുളള കര്‍ഷകര്‍ എത്രയും വേഗം തങ്ങളുടെ ഗുണഭോക്തൃവിഹിതം ഒടുക്കേണ്ടതാണ്. 5,6,7,8,9,10,11,12,13,14,15,16,17 എന്നീ വാര്‍ഡുകളിലുളളവര്‍ ചാവക്കാട് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പാലയൂര്‍ ശാഖയിലും 1,2,3,4,18,19,20,21,22,23,24,25, 26,27,28,29,30,31,32  എന്നീ വാര്‍ഡുകളിലുളളവര്‍ ചാവക്കാട് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ മണത്തല ശാഖയിലുമാണ് ഗുണഭോക്തൃ വിഹിതം ഒടുക്കേണ്ടത്. സബ്‌സിഡി ആനുകൂല്യം ലഭിക്കുന്നതിനായി കര്‍ഷകര്‍ IFS കോഡുളള ബാങ്ക് അക്കൗണ്ടിന്റെ കോപ്പി ബാങ്കില്‍ ഏല്‍പ്പിക്കേണ്ടതാണ്.