ഒരുമിച്ചുയരാം – പാവറട്ടി ഗവണ്മെന്റ് യു പി സ്കൂളിൽ സമഗ്ര വ്യക്തിത്വവികസന പരിശീലന പരിപാടി സംഘടിപ്പിച്ചു

മരുതയൂർ : പാവറട്ടി ഗവണ്മെന്റ് യു പി സ്കൂളിൽ അധ്യാപക, രക്ഷകർതൃ, വിദ്യാർത്ഥികൾക്കായി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടന ചാവക്കാട് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ സഹകരണത്തോടെ ഏകദിന സമഗ്ര പരിശീലന പരിപാടി സംഘടിപ്പിച്ചു. പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ചെയർമാൻ അഡ്വ. സുജിത് അയിനിപ്പുള്ളിയുടെ അധ്യക്ഷതയിൽ സ്കൂളിൽ വെച്ച് നടന്ന ചടങ്ങ് ചാവക്കാട് മുൻസിഫ് ഡോക്ടർ അശ്വതി അശോക് ഉദ്ഘാടനം ചെയ്തു. പ്രമുഖ ട്രെയിനർ ശിവൻ നെന്മണിക്കര, അഡ്വ. ജൂലി ജോർജ് എന്നിവർ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി. പാവറട്ടി പഞ്ചായത്ത് മെമ്പർ സരിത രാജീവ് മുഖ്യാഥിതിയായിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് വി മീന, പ്രമുഖ മാധ്യമ പ്രവർത്തകയും ആർ ജെ യുമായ സിംല മേനോൻ, ഗുരുവായൂർ റോട്ടറി ക്ലബ്ബ് സെക്രട്ടറി ഗോപാലകൃഷ്ണൻ, ചാവക്കാട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ഓഫീസർ വിനോദ്. വി. നായർ, ഷെഫീക്ക് മരുതയൂർ, അനിൽ അമ്പാടി, സബീഷ് മരുതയൂർ, പ്രവീൺ എ. ടി, അജിത്കുമാർ. വി, അധ്യാപകരായ ഷൈനി എ. ജെ, പുഷ്പ എ കെ എന്നിവർ സംസാരിച്ചു.

Comments are closed.