mehandi new

ഭിന്നശേഷി വിദ്യാർത്ഥികൾക്കു വേണ്ടി ഈദ് മെഹ്ഫിൽ സംഘടിപ്പിച്ചു

fairy tale

ഗുരുവായൂർ : അബുദാബി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇശൽ ബാൻഡും ഓയാസിസ് ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കു വേണ്ടി
ഈദ് മെഹ്ഫിൽ സംഘടിപ്പിച്ചു.

planet fashion

റഫീഖ് ഹൈദ്രോസ് (ചെയർമാൻ ഓയാസിസ് ചാരിറ്റബിൾ ട്രസ്റ്റ്, ഇശൽ ബാൻഡ് അബുദാബി). അധ്യക്ഷത വഹിച്ചു. ഇൻസൈറ്റ് പ്രിൻസിപ്പൽ ഫരീദ ഹംസ സ്വാഗതം പറഞ്ഞു.
നസീബ് കലാഭവൻ മുഖ്യാതിഥിയായി.
ഗായകരായ അസീസ് ചെമ്മണ്ണൂർ, സലീൽ എരുമപ്പെട്ടി, മനോജ്, സുജിത്ത്, ആമിന, രാജൻ എന്നിവരോടൊപ്പം
ഇൻസൈറ്റ് വിദ്യാർത്ഥികളായ സലീന, ആസിയ റിൻഷാ എന്നിവരുടെ പാട്ടുകളും, ഇൻസൈറ്റ് വിദ്യാർത്ഥികളുടെ സിനിമാറ്റിക് ഒപ്പനയും അരങ്ങേറി.

ഇൻസൈറ്റ് സെക്രട്ടറി സീനത്ത് റഷീദ്, ലിഷ, ഇന്ദിര സോമസുന്ദരൻ, കൗലത്ത് ലത്തീഫ്, ബഷീർ പൂക്കോട് എന്നിവർ നേതൃത്വം നൽകി.

Comments are closed.