സൗജന്യ കേൾവി ശസ്ത്രക്രിയ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട് : ലുർദ് ആശുപത്രി, ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ, റൊട്ടറി ക്ലബ് ഓഫ് കൊച്ചിൻ മെട്രോ പോളിസ് എന്നിവരുടെ സഹകരണത്തോടെ സൗജന്യ കോക്ലിയർ ഇമ്പ്ലാന്റ്, കേൾവി ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പ് ചാവക്കാട് വ്യാപാരഭവനിൽ നടന്നു. കേരളവ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വൈസ് പ്രസിഡന്റും, തൃശൂർ ജില്ലാ പ്രസിഡണ്ടുമായ കെ.വി അബ്‌ദുൾ ഹമീദ് ഉദ്ഘാടനം ചെയ്തു. തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറും ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി യുമായ ജോജി തോമസ് അധ്യക്ഷത വഹിച്ചു. കോക്ലിയർ ഇമ്പ്ലാന്റ് സർജൻ ഡോക്ടർ ജോർജ് കുരുവിള താമരപ്പിള്ളി ക്യാമ്പിന്ന് നേതൃത്വം നൽകി. ആശുപത്രി ലയ്സൻ ഓഫീസർ സജി ജോബ്, സി. എം. എ ട്രഷറർ കെ. കെ സേതുമാധവൻ, സെക്രട്ടറി മാരായ പി.എം അബ്ദുൽ ജാഫർ, പി.എസ് അക്ബർ, എ. എസ് രാജൻ, വനിതവിങ് പ്രസിഡന്റ് ഫാഡിയ ഷഹീർ, റസിയ ശാഹുൽ, രതി രാജൻ എന്നിവർ സംസാരിച്ചു.

Comments are closed.