ഒരുമനയൂർ പള്ളിപ്പെരുന്നാൾ ഭക്തിസാന്ദ്രമായി

ഒരുമനയൂർ: ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ വിശുദ്ധ കൊച്ചുത്രേസ്യയുടേയും വിശുദ്ധ സെബാസ്ത്യാനോസിൻ്റേയും സംയുക്തതിരുനാൾ ഭക്തിസാന്ദ്രമായി. പ്രദക്ഷിണത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. രാവിലെ ജപമാല, വിശുദ്ധ കുർബ്ബാന എന്നിവ നടന്നു. തുടർന്ന് നടന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബ്ബാനക്ക് ചേറൂർ ക്രൈസ്റ്റ് വില്ല ഡയറക്ടർ ഫാദർ സാജൻ വടക്കൻ കാർമ്മികത്വം വഹിച്ചു. ജൂബിലി മിഷൻ മെഡിക്കൽ കോളേജ് അസിസ്റ്റന്റ് ഡയറക്ടർ ഫാദർ ജസ്റ്റിൻ പൂഴിക്കുന്നേൽ സന്ദേശം നൽകി. വൈകീട്ട് അമ്പ്, വള എഴുന്നള്ളിപ്പുകളുടെ സമാപനം, വർണ്ണമഴ എന്നിവ നടന്നു.

ഇടവക വികാരി ഫാദർ ജോവി കുണ്ടുകുളങ്ങര, ഫാദർ ജെയിംസ് വടക്കൂട്ട്, ജനറൽ കൺവീനർ ഇ.പി കുര്യാക്കോസ്, ട്രസ്റ്റിമാരായ ഇ.എഫ് ജോസഫ്, റോസി ജോസഫ്, സാജി ടോണി, കൺവീനർമാരായ ഷെൽനോവ് എബ്രഹാം, കെ.ജെ ചാക്കോ, ഇ.കെ ജോസ്, ജോഷി ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി.

Comments are closed.