സ്കിൽ ഫെസ്റ്റിൽ ലഹരി വിരുദ്ധ ക്യാമ്പയിനുമായി ഒരുമനയൂർ ഇസ്ലാമിക് സ്കൂൾ

ചാവക്കാട് : ജില്ലാ തല ശാസ്ത്ര മേള സ്കിൽ ഫെസ്റ്റിനോടാനുബന്ധിച്ചു ഒരുമനയൂർ ഇസ്ലാമിക് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വി എച് എസ് എസ് വിഭാഗം എൻ എസ് എസ് വോളന്റീഴ്‌സ് ലഹരി വിരുദ്ധ സെൽഫി ബൂത്ത്, ലഹരി വിരുദ്ധ സിഗനേച്ചർ ക്യാമ്പയിൻ എന്നിവ സംഘടിപ്പിച്ചു. വി എച് എസ് എസ് അസിസ്റ്റന്റ് ഡയറക്ടർ പി നവീന, വാർഡ് കൌൺസിലർ ജ്യോതി രവീന്ദ്ര നാഥ് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.

പ്രിൻസിപ്പൽ സതീഷ് കുമാർ, ജില്ലാ എൻ എസ് എസ് കോർഡിനേറ്റർ സതീഷ്, റീജിയണൽ കോർഡിനേറ്റർ പ്രീത, കോർഡിനേറ്റർ സൈമൺ, അധ്യാപകരായ സി കെ മുംതാസ്, ബ്ലെസി ജോബ്, പ്രോഗ്രാം ഓഫീസർ പി എം തജ്‌രി, വോളന്റീഴ്‌സ് ഹാഫിസ്, സഹൽ, അൽത്താഫ് അജ്ലൻ എന്നിവർ പങ്കെടുത്തു.


Comments are closed.