ഒരുമനയൂർ പള്ളിപ്പെരുന്നാൾ ഇന്നും നാളെയും

ഒരുമനയൂർ : ഒക്ടോബർ 11, 12 തിയതികളിലായി വിശുദ്ധ കൊച്ചുത്രേസ്യയുടേയും വിശുദ്ധ സെബാസ്ത്യാനോസിൻ്റേയും സംയുക്ത തിരുനാൾ ആഘോഷിക്കുന്ന ഒരുമനയൂർ ലിറ്റിൽ ഫ്ലവർ ദേവാലയത്തിലെ ദീപാലങ്കാരത്തിൻ്റെ സ്വിച്ച് ഓൺ കർമ്മം ചാവക്കാട് സബ് ഇൻസ്പെക്ടർ എ.യു. മനോജ് നിർവ്വഹിച്ചു.

ഒരുമനയൂർ ഇടവക വികാരി റവ: ഫാദർ ജോവി കുണ്ടുകുളങ്ങര, ചിറ്റാട്ടുകര വികാരി റവ: ഫാദർ ജെയിംസ് വടക്കൂട്ട്, ജനറൽ കൺവീനർ ഇ പി കുര്യാക്കോസ്, ട്രസ്റ്റിമാരായ ഇ എഫ് ജോസഫ്, റോസി ജോസഫ്, സാജി ടോണി കൺവീനർമാരായ ഷെൽനോവ് എബ്രഹാം, കെ.ജെ ചാക്കോ, ഇ .കെ ജോസ്, ജോഷി ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി.


Comments are closed.