mehandi new

ഒരുമനയൂര്‍ ലോക്ക് അടച്ചിട്ടതിനാല്‍ ശുദ്ധജലസ്രോതസുകളിലേക്ക് മലിനജലം കയറുന്നു

fairy tale

ചാവക്കാട്: കനോലി കനാലില്‍ കെട്ടി നിന്ന് കറുത്ത നിറമായി ദുര്‍ഗന്ധമുയര്‍ത്തുന്ന വെള്ളം തീരമേഖലയിലെ ശുദ്ധജലസ്രോതസുകളിലേക്ക് പടരുന്നു. സമയാസമയങ്ങളില്‍
കടലിലേക്ക് ഒഴുക്കിവിടേണ്ട കനാല്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഒരുമനയൂര്‍ ലോക്ക് അടച്ചിട്ടകാരണത്താലെന്നാക്ഷേപം.
ചാവക്കാട് നഗരസഭയിലും , ഒരുമനയൂര്‍, പുന്നയൂര്‍, പുന്നയൂര്‍ക്കുളം പഞ്ചായത്തുകളിലേയും പരിധിയിലുള്ള കനോലി കനാലിലെ വെള്ളമാണ് ഒഴുക്കില്ലാത്തതിനാല്‍ കറുത്ത
നിറമായി മാറി ദുര്‍ഗന്ധമുയര്‍ത്തുന്നത്. വേനല്‍ കടുത്തതോടെ കനാല്‍ തീരങ്ങളില്‍ താമസിക്കുന്നവരുടെ കിണറുകളിലേക്കാണ് ഉപ്പു ജലം അരിച്ചത്തെുന്നത്. തീരമേഖലയില്‍
മിക്ക കിണറുകളിലും നേരത്തെ ഉപ്പു ജലമായിരുന്നെങ്കിലും അപൂര്‍വമായി ശുദ്ധജലമുള്ള കിണറുകളിലേക്കും കുളങ്ങളിലേക്കും കുഴല്‍കിണറുകളിലേക്കും കനോലി കനാല്‍ ജലം
ഊറിയത്തെുന്നതിനാല്‍ ഈ മേഖലയിലെ കുടിവെള്ളം ഉപയോഗിക്കാനാവാത്ത അവസ്ഥയാണുള്ളത്. കുടിവെള്ളക്ഷാമം രൂക്ഷമായുള്ള ചാവക്കാട് നഗരസഭയിലെ 18-ാം
വാര്‍ഡുള്‍പ്പെടുന്ന ഐനിപ്പുള്ളി മേഖലയിലാണ് ജലസ്രോതസുകളില്‍ നിറമാറ്റമുണ്ടാക്കിയതായി പ്രധാനമായി പരാതി ഉയര്‍ന്നിട്ടുള്ളത്. കനോലി കനാലിലേക്ക് കടലില്‍
നിന്ന് ചേറ്റുവ പുഴയിലൂടെ ഉപ്പു ജലം കയറാതിരിക്കാന്‍ ഒരുമനയൂര്‍ മൂന്നാം കല്ലില്‍ നിര്‍മ്മിച്ച ലോക്ക് മഴക്കാലത്ത് അടച്ചിട്ട ശേഷം ഇതുവരെ തുറന്നിട്ടില്ല. ലോക്ക് തുറന്ന്
കനോലി കനാലിലെ വെള്ളം കടലിലേക്ക് തിരിച്ചുവിട്ടാല്‍ നിലവിലെ പ്രശ്നം അവസാനിക്കുമെന്നാണ് നഗരസഭാ കൗണ്‍സിലര്‍ പി.ഐ വിശ്വംഭരന്‍ പറയുന്നത്. എന്നാല്‍
ഒരുനയൂര്‍ ലോക്ക് സമയാസമയങ്ങളില്‍ തുറക്കാനും അടക്കാനും ജലസേചന വകുപ്പ് അധികൃതര്‍ ശ്രമിക്കാത്തതാണ് കനോലി കനാല്‍ വെള്ളം ദുഷിച്ച് ദുര്‍ഗന്ധമുയരാന്‍
കാരണമായെതെന്ന് നാട്ടുകാര്‍ ആക്ഷേപിക്കുന്നു. ഒരുമനയൂര്‍ മേഖലയില്‍ കനോലി കനാലില്‍ നിന്ന് മീന്‍ പിടിക്കുന്ന ചിലര്‍ അവരുടെ സൗകര്യത്തിന് ജലസേചന വകുപ്പ്
അധികൃതരെ സ്വാധിനിക്കുന്നതാണ് ലോക്ക് തുറക്കാതിരിക്കാന്‍ കാരണമെന്നും ആരോപണമുണ്ട്. വേലിയേറ്റ സമയങ്ങളില്‍ കടലില്‍ നിന്ന് ചേറ്റുവ പുഴ വഴി ഉപ്പ് ജലം
കയറാതിരിക്കാനാണ് ഒരുനയൂര്‍ ലോക്ക് അടച്ചിട്ടതെങ്കിലും വേലിയിറക്കസമയത്ത് അരമണിക്കൂറെങ്കിലും അത് തുറന്നിടമെന്നാണ് വിശ്വംഭരന്‍്റെ അഭ്യര്‍ത്ഥന. എന്നാല്‍
കഴിഞ്ഞ മഴക്കാലത്ത് ലോക്ക് തുറന്നിട്ടതിനാല്‍ സമീപത്തെ വീടുകളില്‍ വെള്ളം കയറിയതിനാല്‍ അടച്ചിട്ടത് വിവാദമായെന്നും ജലസേചന വകുപ്പ് അധികൃതരുടെ
അലംഭാവമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഒ.ജെ ചാക്കോയും ആരോപിക്കുന്നുണ്ട്. ലോക്ക് തുറക്കാനും പൂട്ടാനുംമുള്ള നടപടികള്‍
ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ കൃത്യമായി പാലിക്കാത്തതിനാല്‍ കഴിഞ്ഞ തവണ താഹസില്‍ദാര്‍ മുഖേനയാണ് ലോക്ക് തുറക്കാന്‍ നടപടിയുണ്ടായതെന്നും അദ്ദേഹം
പറഞ്ഞു.

Jan oushadi muthuvatur

Comments are closed.