mehandi new

ഒരുമനയൂർ പ്രീമിയർ ലീഗ് – അബു ഇലവൻ ചാമ്പ്യന്മാർ

fairy tale

ഒരുമനയൂർ : കഴിഞ്ഞ ശനി ഞായർ ദിവസങ്ങളിലായി ഒരുമനയുർ മാങ്ങോട്ട് സ്കൂൾ ഗ്രൗണ്ടിൽ നടന്ന 2024 ഒരുമനയൂർ പ്രീമിയർ ലീഗ് സീസൺ 14 ഗോൾഡൻ ട്രോഫിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ അബു ഇലവൻ ചാമ്പ്യന്മാരായി.  ആർമി ഇലവൻ  റണ്ണേഴ്സും, ഷിഫാ ഇലവൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. രണ്ടു ദിവസങ്ങളിലായി നടന്ന തീപാറും പോരാട്ടത്തിൽ അഞ്ചു ടീമുകളാണ് ബൂട്ടണിഞ്ഞത്.  കടപ്പുറം, ഒരുമനയൂർ, എങ്ങണ്ടിയൂർ പഞ്ചായത്ത് നിവാസികളായ  സജിൽ, ഷെബു, മുത്തു, രഞ്ജിത്, ഫാറൂഖ്, മോമു, അമൽ, വിച്ചു, അൻസിൽ, കുഞ്ഞുട്ടൻ, അഫ്സൽ, അഖിൽ, രതിൻ, മുത്തു പട്ടുറുമാൽ എന്നിവരാണ് അബു ഇലവന് വേണ്ടി ജെഴ്സി അണിഞ്ഞത്. 2023 ലെ പതിമൂന്നാം സീസണിലും  അബൂ ഇലവൻ തന്നെയായിരുന്നു ചാമ്പ്യന്മാർ.

Comments are closed.