ഓശാന ഞായര്‍ ആചരിച്ചു
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
ഗുരുവായൂര്‍ : യേശുക്രിസ്തുവിന്റെ ജറുസലമിലേക്കുള്ള രാജകീയ പ്രവേശനത്തിന്റെ ഓര്‍മ്മ പുതുക്കി ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളിയില്‍ ഓശാന ഞായര്‍ ആചരിച്ചു. തിരുവെങ്കിടം എ.എല്‍.പി സ്‌കൂളിലാണ് തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് സൈത്തിന്‍ കൊമ്പുകളും ജയ് വിളികളുമായി യേശുവിനെ വരവേറ്റതിന്റെ സ്മരണയില്‍ പള്ളിയിലേക്ക് കുരുത്തോല പ്രദക്ഷിണം നടന്നു. വികാരി ഫാ. ജോസ് പുലിക്കോട്ടില്‍ തിരുക്കര്‍മങ്ങള്‍ക്ക് കാര്‍മികനായി. സിസ്റ്റര്‍ മരിയ തെരേസ, ബ്രദര്‍ പ്രകാശ് പുത്തൂര്‍, ബ്രദര്‍ അമല്‍ ജോര്‍ജ്, കൈക്കാരന്മാരായ ജോയ് തോമസ്, പി.ഐ. വര്‍ഗീസ്, എം.എ. സോളമന്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. വ്യാഴാഴ്ച പെസഹ ദിനത്തില്‍ കാല്‍കഴുകല്‍ ശ്രൂശ്രൂഷയും, ദുഃഖവെള്ളിയാഴ്ച കുരിശുമരണ ഓര്‍മകളുണര്‍ത്തുന്ന തിരുക്കര്‍മങ്ങളും നടക്കും. ഏപ്രില്‍ ഒന്നിനാണ് ഉയിര്‍പ്പു തിരുനാള്‍. ഇതോടെ അമ്പത് നോമ്പാചരണം സമാപിക്കും.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.