അറ്റകുറ്റപ്പണികൾ നടത്തി ദിവസങ്ങൾക്കകം തകർന്ന ഒറ്റയിനി – ആക്കിപ്പറമ്പ് റോഡ് ; വിജിലൻസ് അന്വേഷണം ആരംഭിച്ചു

പുന്നയൂർ : അറ്റകുറ്റപ്പണികൾ നടത്തി ദിവസങ്ങൾക്കകം തകർന്ന റോഡ് നിർമ്മാണത്തിലെ അപാകത സൂചിപ്പിച്ച് കരാറുകാരനെതിരെ പരാതി നൽകിയതിനെ തുടർന്ന് വിജിലൻസ് അന്വേഷണം ആരംഭിച്ചു. പുന്നയൂർ പഞ്ചായത്തിലെ ഒറ്റയിനി – ആക്കിപ്പറമ്പ് റോഡ് നിർമ്മാണത്തെ സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കാനായി തൃശൂർ വിജിലൻസ് സി ഐ ജയേഷ്പാലന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ വെള്ളിയാഴ്ച്ച പഞ്ചായത്തിലെത്തി തകർന്ന റോഡുകൾ പരിശോധിച്ചു.

റോഡ് തകർന്നത് സംബന്ധിച്ച് അഴിമതി ആരോപണം ഉയർത്തി യു ഡി എഫ് പ്രധിഷേധവുമായി രംഗത്ത് വന്നിരുന്നു. കരാറുകാരനെതിരെ പഞ്ചായത്ത് ഭരണസമിതി യോഗം ഐക്യകണ്ടേനെ തീരുമാനമെടുത്ത് തൃശ്ശൂർ ജില്ലാ എക്സിക്യൂട്ടീവ് എൻജിനീയർ(LSGD)ക്ക് നടപടി ആവശ്യപ്പെട്ട് നിർദ്ദേശവും നൽകിയിരുന്നു.

Comments are closed.