mehandi new

ജനങ്ങളോട് കടപ്പാടില്ലാത്ത സി പി എം ഭരണചക്രം പാര്‍ട്ടീ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി ഉപയോഗിക്കുന്നു

fairy tale

പുന്നയൂര്‍ക്കുളം പഞ്ചായത്ത് യു ഡി എഫ് നേതാക്കളുടെ യോഗം പി കെ കെ ബാവ ഉദ്ഘാടനം ചെയ്തു. ജനങ്ങളോട് കടപ്പാടില്ലാത്ത സി പി എം ഭരണചക്രം പാര്‍ട്ടീ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി ഉപയോഗിക്കുകയാണന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ പി കെ കെ ബാവ പറഞ്ഞു. പാര്‍ട്ടിക്ക് സമ്പത്ത് കണ്ടെത്തല്‍ മാത്രമാണ് എല്‍ ഡി എഫ് അജണ്ട. നിരവധി വഗ്ദാനങ്ങളും, കള്ള പ്രചരണങ്ങളുമാണ് ഇവര്‍ തെരഞ്ഞെടുപ്പില്‍ നല്‍കുക. അവസാനം ജനങ്ങളെ വഞ്ചിക്കും. കേരളം കുറെ ഇത് കണ്ടതാണ്. കാരുണ്യത്തിന്റെ സര്‍ക്കാറാണ് യു ഡി എഫ് . ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി സി പി എം അംഗീകരിച്ചില്ലങ്കിലും, ലോകം അംഗീകരിച്ചു. യു ഡി എഫ് തുടരണമെന്നാണ് കേരളജനത പറയുന്നത്. കേരളത്തില്‍ ആരുവരണമെന്ന് ജനം തീരുമാനിച്ചു കഴിഞ്ഞു. യു ഡി എഫ് സര്‍ക്കാറിന്റെ വികസനകുതിപ്പ് തല്ലി തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല. ഗുരുവായൂര്‍ എല്‍ ഡി എഫ് കുത്തകമണ്ഡലമല്ല, യു ഡി എഫ് മണ്ഡലമാണ്. 35 വര്‍ഷക്കാലം യു ഡി എഫാണ് ഭരിച്ചത്. നഷ്ടപ്പെട്ടിട്ടുണ്ട് യു ഡി എഫ് തിരിച്ചു പിടിചിട്ടുമുണ്ട്. അഡ്വ: പി എം സാദിക്കിലൂടെ വീണ്ടും തിരിച്ചു പിടിക്കും. പി കെ കെ ബാവ പറഞ്ഞു.
എം എല്‍ എ ഫണ്ടില്‍ മാത്രമല്ല മണ്ഡലത്തിന്റെ വികസനം. ഇത് ഗുരുവായൂരാണ് ലോകം ഉറ്റു നോക്കുന്ന മണ്ഡലം. ജനങ്ങള്‍ക്കായി എന്ത് അടിസ്ഥാനസൗകര്യമാണ് പത്ത് വര്‍ഷം കൊണ്ട് എല്‍ ഡി എഫ് എം എല്‍ എ നടത്തിയതെന്നും ബാവ ചോദിച്ചു. പദ്ധതി കണ്ടെത്തണം, അതിനായി ഫണ്ട് കൊണ്ടുവരണം. സര്‍ക്കാറില്‍ നിന്നും ഫണ്ട് പിടിച്ചുകൊണ്ടുവരാന്‍ കഴിയണം. അതിന് രാഷ്ട്രീയത്തിനധീതമായ കാഴ്ചപാടും, കഴിവും ഉപയോഗിക്കണം. ഗുരുവായൂരില്‍ യു ഡി എഫ് ഭരണകാലത്താണ് വികസനമുന്നേറ്റം നടത്തിയത്.
തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എ വൈ കുഞ്ഞിമൊയ്തു ഹാജി അധ്യക്ഷത വഹിച്ചു. മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ പി കെ അബൂബക്കര്‍ ഹാജി, ജന: കണ്‍വീനര്‍ സി എച്ച് റഷീദ്, വി കെ മുഹമ്മദ്, വി കെ യൂസഫ്, അഷറഫ് ചാലില്‍, പി പി കുഞ്ഞവറു മാസ്റ്റര്‍, കുന്നുകാട്ടില്‍ അബൂബക്കര്‍, മുഹമ്മദ് മുത്തേടത്ത്, കെ വി ധര്‍മ്മപാലന്‍, എ വി അലാവുദ്ധീന്‍, എന്‍ ആര്‍ ഗഫൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
സാദിഖലിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ യു ഡി എഫ് നേതാക്കള്‍ വിലയിരുത്തി

Macare health second

Comments are closed.