mehandi new

ചമ്മന്നൂരിൽ കുന്നിടിച്ച് പാടം നികത്തുന്നു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

പുന്നയൂർക്കുളം: ചമ്മന്നൂരിൽ കുന്നിടിച്ച് പാടം നികത്തുന്നു. നടപടിയെടുക്കാൻ വില്ലേജ് ഓഫീസിൽ മതിയായ ജീവനക്കാരില്ല.
ചമ്മന്നൂർ വടക്കേക്കുന്നിലാണ് ചുവന്ന മണ്ണ് നിറഞ്ഞ കുന്നിടിച്ച് താഴത്തെ പാടം നികത്തുന്നത്. പ്രദേശത്ത് കുന്നിടിച്ചും ചെമ്മണ്ണിട്ടും പാടവും തണ്ണീർത്തടങ്ങളും നികത്തുന്നത് വ്യാപകമായിട്ടും റവന്യു അധികൃതരുൾപ്പടെ സർക്കാർ സംവിധാനം ഒന്നും അറിയാത്ത ഭാവത്തിലാണ്. ചാവക്കാട് താലൂക്കിൽ പാടങ്ങളും തണ്ണീർ തടങ്ങളും ഏറ്റവും കൂടുതൽ നികത്തൽ പുന്നയൂർക്കുളം പഞ്ചായത്തിലെ പുന്നയൂർക്കുളം കടിക്കാട് വില്ലേജുകളിലാണ്. ഈ രണ്ട് വില്ലേജും ഗ്രൂപ്പ് വില്ലേജായി പ്രവർത്തിക്കുന്നതും ഓഫീസിൽ മതിയായ ഉദ്യോഗസ്ഥരില്ലാത്തതുമാണ് വ്യാപകമായ നികത്തലിനു കാരണം. പഞ്ചായത്ത് പ്രസിഡണ്ടുൾപ്പടെയുള്ളവർ നിരവധി തവണയായായി ആവശ്യപ്പെട്ടിട്ടും വില്ലേജ് ഓഫീസിൽ ജീവനക്കാരെ നിയമിക്കുന്നില്ല. വില്ലേജ് ഓഫീസർ സ്ഥാനത്ത് ഇപ്പോൾ താൽക്കാലിക ചാർജുള്ള സ്പെഷ്യൽ വില്ലേജ് ഓഫീസറാണ്. പാടം നികത്തുന്നുവെന്നറിയിച്ചാൽ ഓഫീസിൽ ആളില്ലാത്തതാണ് ഉദ്യോഗസ്ഥര്‍ക്ക് സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ കഴിയാത്തതെന്നാണ് പറയുന്നത്. ഈ വസ്തുത മനസിലാക്കിയാണ് പല ഭുവുടമകളും ഭൂമി തരം മാറ്റാൻ നികത്തുന്നത്. വടക്കേക്കുന്നു പോലുള്ള പലഭാഗത്തും പൊതുജന ശ്രദ്ധയെത്താത്തതും നികത്തിലിന് ആക്കം കൂട്ടുന്നുവെന്നും നാട്ടുകാർ പറഞ്ഞു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Fish ad

Comments are closed.