mehandi new

ചാവക്കാട് നഗരസഭയിൽ കളിക്കളം യാഥാര്‍ത്ഥ്യമാകുന്നു

ചാവക്കാട്: ചാവക്കാട്ടെ കായിക പ്രേമികളുടെ സ്വപ്നങ്ങള്‍ക്ക് സാക്ഷാത്കാരം നല്‍കാന്‍ ചാവക്കാട് നഗരസഭ കളിക്കളം യാഥാര്‍ത്ഥ്യമാക്കുന്നു. ന​ഗരസഭയിലെ പരപ്പില്‍ താഴത്ത് വിലക്ക് വാങ്ങിയ സ്ഥലത്താണ് 25 ലക്ഷം ചിലവില്‍ കളിക്കളം നിര്‍മ്മിക്കുന്നത്.

തിരുവത്രയിൽ ശക്തമായ കാറ്റും മഴയും – വന്മരം വീടിനു മുകളിലേക്ക് വീണ് അപകടം

ചാവക്കാട്: തിരുവത്ര ഇഎംഎസ് നഗറിൽ. ബുധനാഴ്ച വൈകിട്ട്  അഞ്ചുമണിയോടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വലിയ മരം കടപുഴകി വീണ് വീടിന് കേടുപാടുകൾ സംഭവിച്ചു. തിരുവത്ര ഇഎംഎസ് നഗറിൽ തൊണ്ടൻ കേരൻ റഫീഖിന്റെ വീടിനാണ് ഭാഗികമായി കേടുപാടുകൾ സംഭവിച്ചത്.

പാലം വിള്ളൽ – അടിയന്തിര വിദഗ്ധ പരിശോധന ആവശ്യപ്പെട്ട് എൻ കെ അക്ബർ എം എൽ എ

കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, കേരളത്തിലെ നാഷണല്‍ ഹൈവേ അതോറിറ്റിയുടെ ചീഫ് ജനറല്‍ മാനേജരും റീജിയണല്‍ ഓഫീസറുമായ ബി.എല്‍ മീണ, കൊച്ചിയിലെ പ്രൊജക്ട് ഡയറക്ടര്‍ അൻഷുല്‍ ശര്‍മ്മ എന്നിവര്‍ക്കാണ് കത്ത് നല്‍കിയത്. കൂടാതെ ഇക്കാര്യത്തില്‍…

പാലത്തിൽ വിള്ളൽ; ദേശീയപാത 66 മണത്തലയിൽ നിർമ്മാണം പൂർത്തിയായ പാലത്തിലാണ് വിള്ളൽ

ചാവക്കാട് : നിർമ്മാണം നടക്കുന്ന ദേശീയപാത 66 ൽ മണത്തല വിശ്വനാഥ ക്ഷേത്രത്തിന് സമീപത്തെ അടിപ്പാതയുടെ പാലത്തിൽ വലിയ വിള്ളൽ പ്രത്യക്ഷപ്പെട്ടു. നിർമ്മാണം പൂർത്തിയായി വരുന്ന പാലത്തിൽ ടാറിങ് പ്രവർത്തികൾ പൂർത്തീകരിച്ച ഭാഗത്താണ് വിള്ളൽ. അമ്പതോളം

മഴ; തോടും തടാകവും ചളിക്കുണ്ടും ഒറ്റ ഫ്രെയിമിൽ-തുടരും

ചാവക്കാട് : അശാസ്ത്രീയ നിർമ്മാണം ഒരൊറ്റ മഴയിൽ ദേശീയ പാത തോടും തടാകവും ചളിക്കുണ്ടുമായി മാറി. തിങ്കളാഴ്ച രാത്രി പെയ്ത മഴയിലാണ് ദേശീയപാതക്ക് നിമിഷംകൊണ്ട് രൂപമാറ്റം സംഭവിച്ചത്. ചാവക്കാട് പൊന്നാനി ദേശീയ പാതയിൽ തിരുവത്ര, എടക്കഴിയൂർ, അകലാട്,

കടപ്പുറം പഞ്ചായത്തിലെ കുട്ടികൾക്ക് ഗുരുവായൂരിൽ നീന്തൽ പരിശീലനം തുടങ്ങി

കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്തിലെ 10 വയസ്സു മുതൽ 16 വയസ്സു വരെയുള്ള കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ചു. 2024 - 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത്

16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 39 വർഷം കഠിന തടവും 2,40,000 രൂപ പിഴയും

ചാവക്കാട് : 16 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ ലൈംഗിക പീഢനത്തിന് ഇരയാക്കിയ കേസിൽ 24 വയസ്സുകാരന് 39 വർഷം കഠിന തടവും 2,40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടക്കാത്ത പക്ഷം 21 മാസം കൂടി അധികതടവ് അനുഭവിക്കണം. പ്രതിയിൽ നിന്നും

ശുജാഈ ഖുർആൻ അക്കാദമി ഉദ്ഘാടനം ചെയ്തു

പുന്നയൂർക്കുളം :  അണ്ടത്തോട് മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ  കവിയും പണ്ഡിതനുമായിരുന്ന  ശുജാഈ മൊയ്തു മുസ്‌ലിയാരുടെ നാമദേയത്തിൽ ആരംഭിച്ച ശുജാഈ ഖുർആൻ അക്കാദമിയുടെ ഉദ്ഘാടനം പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങൾ  നിർവഹിച്ചു. 

കമ്യുണിസ്റ്റ്കാർ ആത്മവിമർശനം നടത്തണം – അജിത് കൊളാടി

വടക്കേക്കാട്: ആദ്യ കമ്യുണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വന്നിട്ട് ഏഴു ദശകം പിന്നിട്ടപ്പോൾ ബൗദ്ധികതലത്തിലും മാനസിക തലത്തിലും തത്വചിന്തകളിലും കേരളം പുറകോട്ട് സഞ്ചരിക്കുന്നത് എന്തുകൊണ്ടെന്ന് കമ്യൂണിസ്റ്റ് കാർ ആത്മവിമർശനം നടത്തി മനസ്സിൽ

വാടാനപ്പള്ളിയിൽ ബസ്സും ഇക്ട്രിക് സ്കൂട്ടറും കൂടിയിടിച്ച് അപകടം – സ്‌കൂട്ടർ യാത്രികൻ മരിച്ചു

വാടാനപ്പള്ളി: ഗണേശമംഗലത്ത് ബസ്സും ഇക്ട്രിക് സ്കൂട്ടറും കൂടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ഗണേശമംഗലം ബീച്ച് കദീജുമ്മ സ്കൂളിന് സമീപം രായം മരയ്ക്കാർ ഹൗസിൽ  കുഞ്ഞുമോൻ മകൻ അഷ്റഫ് (65) ആണ് മരിച്ചത്. ഇന്ന് രാത്രി 7.30 ഓടെയായിരുന്നു അപകടം.