mehandi new

ഡൽഹിയിലെ മുസ്ലിം വംശഹത്യ – വെൽഫെയർ പാർട്ടി പ്രകടനം നടത്തി

ചാവക്കാട് : പൗരത്വത്തിന്റെ പേരിൽ ഡൽഹിയിൽ നടക്കുന്ന വംശഹത്യക്കെതിരെ വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. സംഘ്പരിവാറിന്റെ നേതൃത്വത്തിൽ തികച്ചും വംശീയമായ ഉന്മൂലനമാണ് ഡൽഹിയിൽ…

ഡൽഹി കലാപം വംശീയ ഉന്മൂലനത്തിനുവേണ്ടിയുള്ള മുന്നൊരുക്കം: എസ് എസ് എഫ്

ചാവക്കാട്: ഗുജറാത്ത് മോഡൽ സ്വപ്നം കണ്ടു സംഘപരിവാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഡൽഹി കലാപം വംശീയ ഉന്മൂലനത്തിനുവേണ്ടിയുള്ള മുന്നൊരുക്കം ആണെന്നും, ഭാരത ജനത ചെറുത്തു തോൽപ്പിക്കുമെന്നും എസ് എസ് എഫ് പ്രസ്താവിച്ചു. മതേതരത്വം ഇല്ലാതെയാക്കാൻ…

പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കാന്‍ ജനങ്ങള്‍ അനുവദിക്കില്ല; ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്…

ചാവക്കാട് : രാജ്യമെമ്പാടും പ്രതിഷേധം കത്തിജ്വലിക്കുന്ന പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കാന്‍ ജനങ്ങള്‍ അനുവദിക്കുകയില്ലെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. കെ.ബി. മോഹന്‍ദാസ് അഭിപ്രായപ്പെട്ടു. കേരള മുസ്ലിം ജമാഅത്ത്…

ദേശരക്ഷാ റോഡ് മാര്‍ച്ച് ടി എൻ പ്രതാപൻ എം പി ഉദ്ഘാടനം ചെയ്തു – ചാവക്കാട് സ്വീകരണം നല്‍കും

ചാവക്കാട് : പൗരത്വം ഔദാര്യമല്ല, അവകാശമാണ് എന്ന പ്രമേയത്തില്‍ ഫെബ്രുവരി 29 ന് കേരള മുസ്ലീം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചാവക്കാട് നടക്കുന്ന ഇന്ത്യന്‍ ഗ്രാന്‍റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പങ്കെടുക്കുന്ന…

ഡൽഹിയിലെ സംഘ് പരിവാർ ഭീകരതയിൽ പ്രതിഷേധിച്ച് പാവറട്ടിയിൽ പ്രകടനം

പാവറട്ടി : ജനകീയ സമരങ്ങൾക്ക് നേരെ ഡൽഹിയിലെ സംഘ് പരിവാർ ഭീകരതയിലും പോലീസ് നരനായ ട്ടിലും പ്രതിഷേധിച്ച് പാവറട്ടിയിൽ പ്രകടനവും, പൊതുയോഗവും നടന്നു. പ്രകടനത്തിന് ബഷീർ ജാഫ്ന, സി.വി.സുരേന്ദ്രൻ, നൗഷാദ് തെക്കുംപുറം, എം.ടി.ഉമ്മർ സലീം, വി.കെ.ഉമ്മർ,…

അമ്പത് നോമ്പിന് തുടക്കം കുറിച്ച് വിഭൂതി തിരുനാൾ ആചരിച്ചു

ഗുരുവായൂർ : സെൻറ് ആൻറണീസ് പള്ളിയിൽ അമ്പത് നോമ്പിന് തുടക്കം കുറിച്ച് വിഭൂതി തിരുനാൾ ആചരിച്ചു. വികാരി ഫാ. സെബി ചിറ്റിലപ്പിള്ളി കാർമികനായി. വിശ്വാസികളുടെ നെറ്റിയിൽ ചാരം കൊണ്ട് കുരിശടയാളം വരച്ചു. സിസ്റ്റർ അന്ന കുരുതുകുളങ്ങര, സിസ്റ്റർ…

തിരുവത്രയിൽ ക്ലബ്ബ് ഫെസ്റ്റിനിടെ സംഘർഷം – രണ്ട് പേർക്ക് പരിക്ക്

ചാവക്കാട്: തിരുവത്ര ചീനിച്ചുവടിൽ ക്രസന്റ് ക്ലബിന്റെ ക്ലബ്ബ് ഫെസ്റ്റ് നടക്കുന്നതിനിടെ സംഘർഷം. രണ്ടു പേർക്ക് പരിക്കേറ്റു. പരിക്ക് പറ്റിയ പുത്തൻകടപ്പുറം പടിഞ്ഞാറെപുരക്കൽ റഹീം (28), പുതുവീട്ടിൽ ശറഫുദ്ധീൻ (28)എന്നവരെ കോട്ടപ്പുറം ലാസിയോ…

വിദ്യാർത്ഥികൾക്ക് ദിശാ ബോധം പകർന്ന് മാർഗ്ഗദീപം 2020

ചാവക്കാട് : തിരുവത്ര വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച മാർഗ്ഗ ദീപം 2020 ഉപദേശക സമിതി ചെയർമാൻ അബ്ദുൽ കരീം ബാഖവി ഉദ്ഘാടനം ചെയ്തു. എസ് എസ് എൽ സി, പ്ലസ്ടു വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി സംഘടിപ്പിച്ച ഏകദിന മാർഗ്ഗദർശന ക്ലാസ്സിൽ…

അണ്ടത്തോട് കഴുത്തറുത്ത് കൊല – ഭർത്താവ് പിടിയിൽ

അണ്ടത്തോട്: തങ്ങൾപടി കിഴക്ക് ചെറായി കെട്ടുങ്ങൽ 43 കാരിയെ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ ഭർത്താവ് പിടിയിൽ. തങ്ങൾപടി കിഴക്ക് ചെറായി കെട്ടുങ്ങൽ താമസിക്കുന്ന പെരുമ്പടപ്പ് സ്വദേശിനി സുലൈഖയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതാണെന്ന് എരമംഗലം…

അണ്ടത്തോട് യുവതിയെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി

അണ്ടത്തോട്: തങ്ങൾപടിയിൽ യുവതിയെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി. തങ്ങൾപടി കിഴക്ക് ഭാഗത്ത് താമസിക്കുന്ന പെരുമ്പടപ്പ് സ്വദേശിനി സുലൈഖയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ഏഴര മണിയോടെയാണ് സംഭവം. ഭർത്താവ് പാലക്കാട്…