mehandi banner desktop
Chavakkad online

ഗുരുവായൂരിൽ പോരാട്ടം പൊരിക്കും

Ft

​ചാവക്കാട് : നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നായ ഗുരുവായൂരിൽ പത്രിക പിൻവലിക്കാനുള്ള സമയം കഴിഞ്ഞതോടെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. പ്രമുഖ മുന്നണികളുടെ കരുത്തരായ സ്ഥാനാർത്ഥികൾ രംഗത്തിറങ്ങിയതോടെ മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്.

Jan oushadi

​എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി സി.പി എം ലെ എൻ.കെ. അക്ബർ സിറ്റിംഗ് സീറ്റ് നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രചാരണം കൊഴുപ്പിക്കുന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥിയായി മുസ്ലീം ലീഗിലെ സി.എച്ച്. റഷീദ് 20 വർഷമായി നഷ്ടപ്പെട്ട സീറ്റ് തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തിലാണ്. എൻ.ഡി.എ സ്ഥാനാർത്ഥിയായി ബി.ജെ.പിയിലെ ബി. ഗോപാലകൃഷ്ണനും സജീവമായി രംഗത്തുണ്ട്.

​പ്രധാന മുന്നണികൾക്ക് പുറമെ മറ്റ് മൂന്ന് സ്ഥാനാർത്ഥികൾ കൂടി ഗുരുവായൂരിൽ മത്സരരംഗത്തുണ്ട്. ആം ആദ്മി പാർട്ടിയുടെ പ്രതിനിധിയായി പോളി ഗുരുവായൂർ, എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയായി കെ.വി. അബ്ദുൽ നാസർ, എസ്.യു.സി.ഐ (സി) സ്ഥാനാർത്ഥിയായി സി.ആർ. ഉണ്ണികൃഷ്ണൻ എന്നിവരാണ് മത്സരിക്കുന്നത്

വികസന വിഷയങ്ങളും പ്രാദേശിക പ്രശ്നങ്ങളും ചർച്ചയാകുന്ന ഈ തിരഞ്ഞെടുപ്പിൽ ഗുരുവായൂരിലെ വോട്ടർമാർ ആർക്കൊപ്പം നിൽക്കുമെന്നത് പ്രവചനാതീതമാണ്. മണ്ഡലത്തിൽ ബി ജെ പി ക്ക് ലഭിക്കുന്ന വോട്ടുകൾ എൽ ഡി എഫ്, യു ഡി എഫ് വിജയ പരാജയങ്ങളെ നിർണയിക്കുന്ന ഘടകങ്ങളിൽ പ്രധാനമാണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

Comments are closed.