mehandi new

മിന്നൽ ചുഴി വ്യാപക നാശം-ഹൈ ടെന്‍ഷന്‍ വൈദ്യുത ടവര്‍ മറിഞ്ഞു വീണു

പുന്നയൂർ : മിന്നല്‍ ചുഴലിയില്‍ മേഖലയിൽ വ്യാപകനാശം. പുന്നയൂര്‍ക്കുളം ചമ്മന്നൂര്‍ പാടത്ത് ഹൈ ടെന്‍ഷന്‍ വൈദ്യുത ടവര്‍ മറിഞ്ഞു വീണു. വന്‍ ദുരന്തം ഒഴിവായി. കുന്നംകുളത്ത് നിന്നു ഉപ്പുങ്ങല്‍ സബ് സ്‌റ്റേഷനിലേക്ക് വൈദ്യുതി പ്രവഹിപ്പിക്കുന്ന…

ജമ്മു കശ്മീർ ജനാധിപത്യ കശാപ്പിനെതിരെ എൽ ഡി എഫ് പ്രതിഷേധ സംഗമം നടത്തി

ചാവക്കാട് : ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവികള്‍ നീക്കം ചെയ്ത നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ജനാധിപത്യ കശാപ്പിനെതിരെ എല്‍.ഡി.എഫ് പ്രതിഷേധ സംഗമം നടത്തി. എല്‍.ഡി.എഫ് ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന സംഗമം…

മണൽ ചാക്ക് നിരത്തി കടൽഭിത്തി നിർമിച്ചത് വീടുകൾ ഇല്ലാത്ത ഭാഗത്ത്

ചേറ്റുവ: കടപ്പുറം പഞ്ചായത്തിൽ മണൽ ചാക്ക് നിരത്തി കടൽ ഭിത്തി കെട്ടിയത് വീടുകൾ ഇല്ലാത്ത ഭാഗത്ത് മാത്രമാണെന്ന് ആക്ഷേപം. ബ്ലാങ്ങാട് ലൈറ്റ് ഹൗസ് മുതൽ, ചേറ്റുവ അഴിമുഖം വരെ കടൽക്ഷോഭത്തെ തുടർന്ന് കടൽഭിത്തി തകർന്ന ഭാഗങ്ങൾ 13 വർഷം പിന്നിട്ടിട്ടും…

കശ്മീർ – ബി ജെ പി യുടേത് ഗുണ്ടാ ഭരണം മുസ്ലീം ലീഗ് പ്രതിഷേധ പ്രകടനം നടത്തി

ചാവക്കാട് : കശ്മീർ നെ സംരക്ഷിക്കുക ഭരണഘടന സംരംക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി വിവിധ മേഖലകളിൽ മുസ്ലിം ലീഗ് നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ബി ജെ പി നേതൃത്വത്തിൽ കേന്ദ്രത്തിൽ നടക്കുന്നത് ഗുണ്ടാ ഭരണമാണെന്ന മുദ്രാവാക്യവും…

അകലാട് വെട്ട് കേസ് – ഒരാൾ അറസ്റ്റിൽ

വടക്കേകാട് : അകലാട് മൊയ്തീന്‍ പള്ളി ബീച്ചില്‍ രണ്ടു പേർക്ക് വെട്ടേറ്റ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അകലാട് മൂന്നൈനിയിൽ താമസിക്കുന്ന വെളിയങ്കോട് സ്വദേശി കപ്പൂരായിൽ ഷരീഫിനെ(34)യാണ് വടക്കേകാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 9.30…

നൗഷാദ് വധക്കേസ് പ്രതിയെ പാർട്ടിയിൽ നിന്നും സസ്‌പെന്റ് ചെയ്തതായി എസ് ഡി പി ഐ

ചാവക്കാട് : പുന്ന നൗഷാദ് വധവുമായി പോലീസ് അറസ്റ്റ് ചെയ്ത എടക്കഴിയൂർ നാലാം കല്ല് സ്വദേശി മുബീനെ അന്വഷണ വിധേയമായി പാർട്ടിയുടെ പ്രാഥമീക അംഗത്വത്തിൽനിന്നും സസ്പെന്റ് ചെയ്തതായി ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡന്റ്‌ റ്റി. എം അക്ബർ…

മാനന്തവാടിയിൽ വാഹനാപകടത്തിൽ ഗുരുവായൂർ സ്വദേശി മരിച്ചു

മാനന്തവാടി: തോൽപ്പെട്ടി നായ്ക്കട്ടി പാലത്തിൽ നിന്നും നിയന്ത്രണം വിട്ട കാർ താഴേക്ക് പതിച്ച് ഒരാൾ മരിച്ചു. ചാവക്കാട് ഗുരുവായൂർ കോട്ടപ്പടി സ്വദേശി പുതുശ്ശേരി മാധവൻ നായർ മകൻ മധുസൂദനനാണ് (55) മരിച്ചത്. മാതാവ്: ദാക്ഷായണിയമ്മ. ഭാര്യ : ശാന്ത.…

ബൈക്കുകൾ കൂട്ടിയിടിച്ച് യുവാക്കൾക്ക് പരിക്ക്

എടക്കഴിയൂർ : ആറാംകല്ല് സെന്റെറിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. പാപ്പാളി കൊപ്പരകത്ത് കെബീർ (31), മാട്ടുമ്മൽ ചാണാശേരി ശരത് ( 19 ) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാത്രി ഒൻപതു മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ…

കശ്മീർ – മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം നടത്തി

പുന്നയൂർക്കുളം : കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എടുത്ത ജനാധിപത്യ വിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പുന്നയൂര്‍ക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. തങ്ങള്‍പ്പടിയില്‍ നിന്നും ആരംഭിച്ച…

മുഖത്തേക്ക് കുരുമുളക് പൊടി സ്‌പ്രേ പ്രയോഗിച്ച ശേഷം മർദ്ദനം – ഒരാള്‍ അറസ്റ്റില്‍

വടക്കേകാട് : പട്ടാപ്പകല്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുഖത്തേക്ക് കുരുമുളക് പൊടി സ്‌പ്രേ പ്രയോഗിച്ച ശേഷം മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. പാലപ്പെട്ടി മച്ചിങ്ങല്‍ വീട്ടില്‍ ജാബിറി(24)നെയാണ് വടക്കേകാട് എസ്.ഐമാരായ കെ അബ്ദുല്‍…