mehandi new

പാലയൂര്‍ തര്‍പ്പണതിരുന്നാള്‍ ജൂലൈ 16,17 തിയ്യതികളില്‍

പാലയൂര്‍ : മാര്‍ത്തോമ അതിരൂപത തീര്‍ഥകേന്ദ്രത്തിലെ ഈ വര്‍ഷത്തെ തര്‍പ്പണ തിരുന്നാള്‍ 16 ,17 ( ശനി,ഞായര്‍ ) തിയ്യതികളില്‍. ജൂലൈ മൂന്നിന് കൊടിയേറ്റത്തോടെ ആരംഭിച്ച ആഘോഷ പരിപാടികള്‍ 18 ന് സമാപിക്കുമെന്ന് റെക്ടര്‍ ഫാ ജോസ് പുന്നോലി പറമ്പില്‍,…

ചാവക്കാട് സബ് ജയില്‍ അന്തേവാസികള്‍ക്ക് പുസ്തകങ്ങള്‍ നല്‍കി

ചാവക്കാട്: വായന പക്ഷാചരണത്തിന്‍്റെ ഭാഗമായി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ചാവക്കാട് സബ് ജയിലിലെ അന്തേവാസികള്‍ക്ക് വായിക്കാനായി പുസ്തകങ്ങള്‍ നല്‍കി. സാഹിത്യ അക്കാദമി പുരസ്ക്കാര ജേതാവും കവിയുമായ പി എന്‍ ഗോപീകൃഷ്ണന്‍ ജയില്‍ സൂപ്രണ്ട് സുരേഷ്…

ചരമം

ചാവക്കാട് : ഇരട്ടപ്പുഴ കുമാരന്‍ പടിയില്‍ താമസിക്കുന്ന പരേതനായ മുസ്ലിം വീട്ടില്‍ അബുവിന്റെ ഭാര്യ പുത്തന്‍പുരയില്‍ പാത്തുണ്ണി (72) നിര്യാതയായി. മക്കള്‍ ഹൈദ്രോസ്, ഫാത്തിമ. മരുമക്കള്‍: ആമിന, ഹനീഫ.

ചരമം

ഗുരുവായൂര്‍ : വടക്കേ ഔട്ടര്‍ റിംഗ് റോഡില്‍ ശ്രേയസ്സ് ഗാര്‍ഡനില്‍ വേണുഗോപാലന്‍ മേനോന്‍(66) മുംബൈയില്‍ നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ലത. മക്കള്‍: സ്മിത(മുബൈ), വേണുഗോപാലന്‍. മരുമക്കള്‍: സന്തോഷ്(മുംബൈ), ദേവിക.

ചരമം

ഗുരുവായൂര്‍: ചൂല്‍പ്പുറം പരേതനായ കറുപ്പംവീട്ടില്‍ മൊയ്തുവിന്റെ ഭാര്യ ഫാത്തിമ (80) നിര്യാതയായി. ഖബറടക്കം ഇന്ന് രാവിലെ പത്തിന് ചൂല്‍പ്പുറം ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍. മക്കള്‍: റഷീദ്, ഫസലുദ്ദീന്‍ (ദുബൈ), ജമീല, ഉമൈബ, ഹാജറ, സുഹറാബി,…

മന്ദലാംകുന്ന് ജി.എഫ്. യൂ പി സ്കൂളില്‍ സൗഹൃദ ഫുട്ബോള്‍മത്സരം നടന്നു

മന്ദലാംകുന്ന് ജി.എഫ്. യൂ പി സ്കൂളില്‍  ഉപജില്ലാ അദ്ധ്യാപക ടീമും മന്ദലാംകുന്ന് ഫുട്ബോള്‍ടീമും തമ്മില്‍  സൗഹൃദ ഫുട്ബോള്‍മത്സരം നടന്നു. വിജയികളായ അദ്ധ്യാപക ടീമിനുളള ട്രോഫി വടക്കേക്കാട് സബ്ബ് ഇന്‍സ്പെക്ടര്‍ മോഹിത് കൈമാറി. പി.ടി.എ പ്രസിഡണ്ട്…

അനധികൃത കെട്ടിട നിര്‍മ്മാണം – വിജിലന്‍സ് സംഘം പരിശോധന നടത്തി

ഗുരുവായൂര്‍: നഗരസഭ പരിധിയില്‍ നിയമം ലംഘിച്ച് ബഹുനില കെട്ടിടത്തിന്റെ അനധികൃത നിര്‍മ്മാണം നടക്കുന്നുവെന്ന പരാതിയില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തി. നഗരസഭയിലെ 19ാം വാര്‍ഡില്‍ കാരക്കാട് പഴയ സ്‌ക്കൂളിന് സമീപത്ത് നിര്‍മ്മാണം നടന്നുവരുന്ന…

ഇന്ത്യയില്‍ ആദ്യമായി കരിപ്രാകാടപക്ഷിയെ വടക്കേകാട് കണ്ടെത്തി

ചാവക്കാട് : നോര്‍ത്ത് അമേരിക്കയില്‍ നിന്നും സൈബീരിയയിലേയ്ക്കും തിരിച്ചും പ്രജനന ആവശ്യത്തിനു മാത്രം ദേശാടനം നടത്താറുള്ള കരിപ്രാകാടപക്ഷിയെ ഇന്ത്യയിലാദ്യമായി വടക്കേകാട് കുട്ടാടം പാടത്തുനിന്നും കണ്ടെത്തി. പക്ഷിനിരീക്ഷകനായ പി പി ശ്രീനിവാസനാണ്…

നിര്‍ദ്ദിഷ്ട തീരദേശ പൊലീസ് സ്റ്റേഷന്‍ തകര്‍ച്ച പൂര്‍ണ്ണമാകുന്നു – അടിക്കല്ലും കണ്ടു തുടങ്ങി

ചാവക്കാട്: നിര്‍ദ്ദിഷ്ട തീരദേശ പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ അടിക്കല്ലും കണ്ടു തുടങ്ങി. കാലവര്‍ഷം കനത്തതോടെ തിരയടിച്ചുകയറിയാണ് കെട്ടിടം തകര്‍ച്ചയുടെ വക്കിലെത്തിയത്. പരിശോധനക്കായി വന്നവര്‍ തിരിച്ചുപോയി, റിപ്പോര്‍ട്ട് നല്‍കി…

അങ്ങാടിത്താഴം മേഖലയില്‍ കുടിവെള്ള വിതരണം കാര്യക്ഷമമാക്കണം – ആക്ഷന്‍ കൌണ്‍സില്‍

ഗുരുവായൂര്‍: അങ്ങാടിത്താഴം മേഖലയില്‍ കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് കുടിവെള്ള ആക്ഷന്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. നിലവിലുള്ള പദ്ധതികളില്‍ നിന്ന് പ്രദേശത്ത് കുടിവെള്ളം ലഭിക്കുന്നില്ലെന്ന് യോഗം…