mehandi new

പാലാ ബിഷപ്പ് പരാമർശം: കേരളത്തിലെ ക്രൈ​സ്ത​വ സമൂഹം പണിതുയർത്തിയ മാനവ സാംസ്കാരത്തിനെതിര് – യൂത്ത് ലീഗ്

fairy tale

ചാവക്കാട്: മലയാളികളുടെ മതേതര സംസ്കാരത്തിനും മതങ്ങളുടെ സഹവർത്തിത്വത്തിനും നവോത്ഥാന മൂല്യങ്ങൾക്കും എതിരെയുള്ള വെല്ലുവിളിയാണ് പാലാ ബിഷപ്പിന്റെ പരാമർശം. ബിഷപ്പ് തന്റെ നർക്കോട്ടിക്ക് ആരോപണങ്ങൾക്ക് തെളിവ് നൽകുകയാണെങ്കിൽ അത് മുസ്ലിം സമൂഹത്തിന് മാത്രമല്ല കേരളത്തിന് തന്നെ സഹായമായിരിക്കും. കേരളത്തിലെ ക്രൈ​സ്ത​വ സമൂഹം നൂറ്റാണ്ടുകളായി പണിതുയർത്തിയ സഹിഷ്ണുതയിലടിയുറച്ച മാനവ സാംസ്കാരത്തിനെതിരാണ് പാലാ ബിഷപ്പിന്റെ ആരോപണമെന്ന് യൂത്ത് ലീഗ് പ്രസ്താവിച്ചു.

planet fashion

വേട്ടയാടാനുള്ള ഗൂഡനീക്കമാണെങ്കിൽ അതിനെ പ്രതിരോധിക്കാൻ യൂത്ത് ലീഗ് മുന്നിൽ തന്നെ ഉണ്ടാകും. ക്രൈസ്തവ സമൂഹം തന്നെയാകും പ്രതിരോധം രൂപപ്പെടുത്തുക എന്ന് ആൾത്താരയിലെ വിദ്വേഷ ശുശ്രുഷ നടത്തുന്നവർ തിരിച്ചറിയണം.

യോഗത്തില്‍ യൂത്ത് ലീഗ് ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡൻറ് സുഹൈൽ തങ്ങൾ, നസീഫ് യൂസഫ്, എം.സി ഗഫൂ, ഉസ്മാൻ ചോലയിൽ, ഹനീഫ ഒരുമനയൂർ, റിയാസ് ചാവക്കാട്, സുൾഫിക്കർ സി.എസ് എന്നിവർ പങ്കെടുത്തു.

Ma care dec ad

Comments are closed.