mehandi new

പാലയൂർ തീർത്ഥകേന്ദ്രത്തിൽ വ്രതാരംഭ കൂട്ടായ്മക്കും ഏകദിന പ്രാർത്ഥന കൂട്ടായ്മകൾക്കും 24 ന് തുടക്കമാകും

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

പാലയൂർ :  സീറോ മലബാർ സഭയുടെ മേജർ ആർക്കി എപ്പിസ്‌ക്കോപ്പൽ തീർത്ഥാടന
കേന്ദ്രമായി ഉയർത്തിയ  ചരിത്ര പ്രസിദ്ധമായ പാലയൂർ മാർതോമ അതിരൂപത തീർത്ഥ
കേന്ദ്രത്തിൽ വ്രതാരംഭ കൂട്ടായ്മ 24 ന് നടത്തും. 23 ാമത് പാലയൂർ
മഹാതീർത്ഥാടനത്തിന്റെ ഭാഗമായുള്ള ഏകദിന പ്രാർഥനാ കൂട്ടായ്മകൾക്ക് 25 ന്
തുടക്കമാകും. വയനാട് മക്കിയാട് ബെനഡിക്ടൻ ധ്യാകേന്ദ്രത്തിലെ ഫാദർ ജോയ്
ചെമ്പകശേരി നയിക്കുന്ന പാലയൂർ കൺവെൻഷൻ മാർച്ച് 18 നും ആരംഭിക്കുമെന്ന് പാലയൂർ തീർത്ഥ കേന്ദ്രം റെക്ടർ ഫാദർ വർഗീസ് കരിപ്പേരി, സഹവികാരി ഫാദർ അനു ചാലിൽ, സെക്രട്ടറിമാരായ സി കെ ജോസ്, ജോയ് ചിറമൽ,  പബ്‌ളിസിറ്റി കൺവീനർ ഇ എം ബാബു, ട്രസ്റ്റി കെ ടി വിൻസെന്റ്, കൺവീനർമാരായ തോമസ് വാകയിൽ, മാത്യൂസ് ഒലക്കേങ്കിൽ, പി ഐ ലാസർമാസ്റ്റർ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
അമ്പതു നോമ്പാചരണത്തിന് തുടക്കം കുറിച്ചു കൊണ്ട് തൃശൂർ അതിരൂപത തലത്തിൽ നടത്തുന്ന വ്രതാരംഭ കൂട്ടായ്മ തിങ്കളാഴ്ച വൈകീട്ട് നാലരക്ക് തീർത്ഥകേന്ദ്രത്തിൽ ആരംഭിക്കും. അതിരൂപത മെത്രാപ്പോലീത്ത മാർആൻഡ്രൂസ് താഴത്ത്  ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിക്കും. ആയിരങ്ങൾ
പങ്കെടുക്കുന്ന വ്രതാരംഭ കൂട്ടായ്മക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും
ഭാരവാഹികൾ അറിയിച്ചു.
വ്രതാരംഭ കൂട്ടായ്മയിൽ പങ്കെടുക്കുന്ന പുരുഷൻമാർക്ക് ചാരനിറത്തിലുള്ള മുണ്ടും സ്ത്രീകൾക്ക് സാരിയും ആവശ്യക്കാർക്ക്
തീർത്ഥകേന്ദ്രം സ്റ്റാളിൽ നിന്ന് ലഭിക്കും.  കൂട്ടായ്മയിൽ പങ്കെടുക്കുന്ന  എല്ലാ വിശ്വാസികൾക്കും ജപമാലയും വചനം രേഖപ്പെടുത്തിയ കാർഡുകളും വിതരണം ചെയ്യും. ക്രൈസ്തവ വിശ്വാസത്തിന്  തുടക്കം കുറിച്ച പാലയൂരിലെ തളിയകുളത്തിൽ  സ്‌നാനം ചെയ്ത് വ്രത വസ്ത്രമണിഞ്ഞ്
നോമ്പാചരണത്തിലേക്ക് പ്രവേശിക്കുന്നത്  കാലങ്ങളായുള്ള വിശ്വാസികളുടെ
പതിവാണ്.
വ്രതാനുഷ്ഠാനത്തിന്റെയും പരിത്യാഗത്തിന്റെയും  വലിയ നോമ്പ്
നാളുകളിൽ പാലയൂർ തീർത്ഥകേന്ദ്രം ആത്മീയ ശുശ്രൂഷകളാൽ സജീവമാകും.
25  മുതൽ മാർച്ച് 17 വരെയാണ് ഏകദിനപ്രാർത്ഥനാ കൂട്ടായ്മകൾ
നടത്തുന്നത്. ഈ ദിവസങ്ങളിൽ രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെയാണ്
സമയം.  വൈദീകരുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും വചനപ്രഘോഷണവും
പ്രാർഥനാ ശുശ്രൂഷയും രോഗശാന്തി ശുശ്രൂഷയും നടക്കും. ചൊവ്വാഴ്ച
ദിവസങ്ങളിൽ  ഫാദർ സിന്റോ പൊന്തേക്കൻ പ്രാർഥന ശുശ്രൂഷകൾക്ക് നേതൃത്വംനൽകും.   അതിരൂപതയിലെ പതിനാറ് ഫോറോനകളിലെ വിവിധ ഇടവകകളിൽ നിന്നുള്ള വിശ്വാസികൾ ഓരോ ദിവസവും കൂട്ടായ്മയിൽ സംബന്ധിക്കും.
മാർച്ച് 18 മുതൽ 22 വരെയാണ് പാലയൂർ കൺവെൻഷൻ. വൈകീട്ട് നാലരമുതൽ രാത്രി
ഒൻപതരവരെയാണ് കൺവെൻഷൻ സമയം.   അതിരൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ കൺവെൻഷനിൽ പങ്കെടുക്കും. കൺവെൻഷനിൽ പങ്കെടുത്ത്
തിരിച്ചുപോകുന്നവർക്ക് പ്രത്യേക യാത്രാ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
കൺവെൻഷന് മുന്നോടിയായായി മാർച്ച് 15 ന് ഒല്ലൂർ, ചേലക്കര, ചൊവ്വന്നൂർ
എന്നിവിടങ്ങളിൽ നിന്നും പാലയൂരിലേക്ക് ദീപശിഖ കൊണ്ടു വരും.
വലിയ നോമ്പിലെ വെള്ളിയാഴ്ചകളിൽ രാത്രി ഒൻപതിന് തൃശൂർ ലൂർദ് പള്ളിയിൽനിന്നും ജാഗരണ മുഖ്യപദയാത്ര ആരംഭിക്കും. അതിരൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ജാഗരണ ഉപപദയാത്രകളും ശനിയാഴ്ച പുലർച്ചെ നാലിന് പാലയൂർ തീർത്ഥ കേന്ദ്രത്തിലെത്തിച്ചേരും. തുടർന്ന് വിശുദ്ധ കുർബാനയും ഉണ്ടാകും. പാലയൂർ തീർത്ഥ കേന്ദ്രത്തെ മേജർ ആർക്കി എപ്പിസ്‌ക്കോപ്പൽ തീർത്ഥകേന്ദ്രമായി ഉയർത്തുന്ന ഔദ്യോഗിക പ്രഖ്യാപനവും 23 ാമത് പാലയൂർ മഹാതീർത്ഥാടനവും മാർച്ച് 29 ന് നടത്തും. സീറോ മലബാർ സഭയുടെ തലവൻ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി  മുഖ്യ കാർമികനായി
പങ്കെടുക്കും. ട്രസ്റ്റിമാരായ സി ഡി ഫ്രാൻസീസ്, ജോസ് വടുക്കൂട്ട്, സി
പി ജോയ്, കുടുംബ കൂട്ടായ്മ കേന്ദ്രസമിതി സെക്രട്ടറി പിയൂസ് ചിറ്റിലപ്പിള്ളി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2020/02/palayur-theertha-kendhram-press-meet-2020.jpeg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]

Macare health second

Comments are closed.