mehandi new

അരങ്ങേറ്റം നടത്തുന്നതിന് പാലയൂരില്‍ ശ്രീമൂലസ്ഥാനമുണ്ട് : മാര്‍ റാഫേല്‍ തട്ടില്‍

fairy tale

ചാവക്കാട് ; കലാകാരന്‍മാര്‍ക്കും കലാകാരികള്‍ക്കും അരങ്ങേറ്റം നടത്താന്‍ പാലയൂരിലും ശ്രീമൂലസ്ഥാനമുണ്ടെന്ന് തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. പാലയൂര്‍ തീര്‍ഥകേന്ദ്രത്തിലെ തിരുന്നാളിനോടനുബന്ധിച്ച് നടത്തിയ അരങ്ങേറ്റ മഹോല്‍സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ക്രിസ്തു ശിഷ്യനായ വിശുദ്ധ തോമാശ്‌ളിഹായുടെ പാദസ്പര്‍ശമേറ്റ ഭൂമിയില്‍ നടക്കുന്ന അരങ്ങേറ്റ മഹോല്‍സവം എല്ലാവര്‍ഷങ്ങളിലും നടത്തുമെന്നും ബിഷപ്പ് പറഞ്ഞു. തൃശൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ വിവിധ കലാരൂപങ്ങളുടെ അരങ്ങേറ്റം നടത്തി. തീര്‍ഥകേന്ദ്രം ദേവാലയത്തിലെ അല്‍ത്താരയിലെ കെടാവിളക്കില്‍നിന്നും പകര്‍ന്ന ദീപം വേദിയില്‍ പ്രത്യേകം തയ്യാറാക്കിയ വിളക്കില്‍ കത്തിച്ചുവെച്ചായിരുന്നു അരങ്ങേറ്റം ആരംഭിച്ചത്.
സെന്റ് ഫ്രാന്‍സീസ് സ്‌ക്കൂള്‍ മാനേജര്‍ ഫാ കുരിയന്‍ തോമസ് ടി ഒ ആര്‍ അധ്യക്ഷത വഹിച്ചു. തീര്‍ഥകേന്ദ്രം റെക്ടര്‍ ഫാ ജോസ് പുന്നോലിപറമ്പില്‍, സഹവികാരി ഫാ ജസ്റ്റിന്‍ കൈതാരത്ത്, തിരുന്നാള്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഷാജു ചെറുവത്തൂര്‍, ട്രസ്റ്റി സി ഡി ലോറന്‍സ്, കണ്‍വീനര്‍മാരായ ബിനു താണിക്കല്‍, ഇ എം ബാബു എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറിമാരായ സി കെ ജോസ്, പിയൂസ് ചിറ്റിലപ്പിള്ളി, ട്രസ്റ്റിമാരായ ബേബി ഫ്രാന്‍സീസ്, തോമസ് വാകയില്‍, പി വി ജോഷി എന്നിവര്‍ നേതൃത്വം നല്‍കി. അരങ്ങേറ്റത്തില്‍ പങ്കെടുത്തവര്‍ക്ക് ബിഷപ്പും തീര്‍ഥകേന്ദ്രം റെക്ടറും ഒപ്പുവെച്ച അപ്രിസിയേഷന്‍ സര്‍ട്ടിഫിക്കേറ്റും ചടങ്ങില്‍ വിതരണം ചെയ്തു.

Comments are closed.