
പാലയൂര്‍ : തിരുന്നാള്‍ സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം റെക്ടര്‍ ഫാ. ജോസ് പുന്നോലിപറമ്പില്‍ നിര്‍വഹിച്ചു. സഹവികാരി ഫാ.ജസ്റ്റിന്‍ കൈതാരത്ത് അധ്യക്ഷത വഹിച്ചു . ജൂലായ് മൂന്നിന് തുടങ്ങി 17 ന് അവസാനിക്കുന്ന ദുക്‌റാന തര്‍പ്പണ തിരുന്നാളിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചതായും മാര്‍പ്പാപ്പയുടെ തിരുന്നാള്‍ സന്ദേശം ഇത്തവണ ലഭിക്കുമെന്നും റെക്ടര്‍ അറിയിച്ചു.
വിശുദ്ധ തോമാശ്‌ളീഹായുടെയും , അദേഹത്തിന്റെ സന്ദര്‍ശനത്താലും പ്രവര്‍ത്തനങ്ങളാലും പ്രസിദ്ധമാകുകയും ചെയ്ത പാലയൂരിന്റെയും ചരിത്രവസ്തുതകള്‍ ഉള്‍പ്പെടുത്തികൊണ്ട് തിരുന്നാളിന്റെ ഭാഗമായി പുറത്തിറക്കുന്ന സ്മരണികയുടെ പ്രവര്‍ത്തനോല്‍ഘാടനം എന്‍ ആര്‍ ജോയിയില്‍ നിന്നും ആദ്യ വിഭവം സ്വീകരിച്ചു കൊണ്ട് നിര്‍വ്വഹിച്ചു
തിരുന്നാളിന് നടത്തുന്ന ‘വര്‍ണമഴ’ യുടെ കൂപ്പണ്‍ വിതരണം ജനറല്‍ കണ്‍വീനര്‍ സി ജെ ഷാജു പാലുവായ് സ്വദേശി ജെയ്ക്കിനു നല്കി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജൂലായ് പത്തിനാണ് അരങ്ങേറ്റ മഹോല്‍സവം . ഇതില്‍ സംബന്ധിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ഥകേന്ദ്രവുമായി ബന്ധപ്പെടണമെന്നും ഭാരവാഹികള്‍ അറിയിച്ചു.
ജോയിന്റ് ജനറല്‍ കണ്‍വീനര്‍ അഡ്വ ഇ എം സാജന്‍, ട്രസ്റ്റിമാരയ തോമസ് വാകയില്‍, പി വി ജോഷി, സി ഡി ലോറന്‍സ്, ബേബി ഫ്രാന്‍സീസ്, സെക്രട്ടറിമാരായ സി കെ ജോസ്, പിയൂസ് ചിറ്റിലപ്പിള്ളി, കണ്‍വീനര്‍മാരായ ഇ എം ബാബു, ജോസ് വടുക്കൂട്ട്, ടി ജെ ഷാജു, സി ജി ജോയ്, ഇ ടി റാഫി, സി എഫ് പോള്‍, ബിജു ആന്റോ, ബിനു താണിക്കല്‍, ഇ എഫ് ആന്റണി, സി ആര്‍ പോള്‍, സി സി ചാര്‍ളി, സി കെ ജോബി, ലജു വര്‍ഗീസ്, സിസ്റ്റര്‍ ഉഷ മാര്‍ഗരറ്റ് എന്നിവര്‍ പ്രസംഗിച്ചു.

Comments are closed.