mehandi banner desktop

പാലയൂര്‍ തീര്‍ഥകേന്ദ്രത്തിലെ തര്‍പ്പണതിരുന്നാളിന് വര്‍ണാഭമായ തുടക്കം

fairy tale

ചാവക്കാട് : പാലയൂര്‍ തീര്‍ഥകേന്ദ്രത്തിലെ തര്‍പ്പണതിരുന്നാളിന് വര്‍ണാഭമായ തുടക്കം. വൈദ്യുതദീപാലങ്കാരത്തിന്റെ ഉദ്ഘാടനം ചാവക്കാട് സി ഐ എ ജെ ജോണ്‍സനും വര്‍ണമഴയുടെ ഉദ്ഘാടനം ഒല്ലുര്‍ ഫോറോന വികാരി ഫാ ജോണ്‍ അയ്യങ്കാനയിലും നിര്‍വഹിച്ചു. റെക്ടര്‍ ഫാ ജോസ് പുന്നോലിപറമ്പില്‍, സഹവികാരി ഫാ ജസ്റ്റിന്‍ കൈതാരത്ത് എന്നിവര്‍ പ്രസംഗിച്ചു. ഇന്നലെ വൈകീട്ട് നടന്ന തിരുകര്‍മ്മങ്ങള്‍ക്ക് ഫാ ജോണ്‍ അയ്യങ്കാനയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ അമ്പ്, വള, ശൂലം എഴുന്നെള്ളിപ്പ് വീടുകളില്‍ നടത്തുന്നതാണ്. വൈകീട്ട് 5.15 ന് നടക്കുന്ന തിരുകര്‍മ്മങ്ങള്‍ക്കും കുടുതുറക്കല്‍ ശുശ്രൂഷയ്ക്കും ഇരങ്ങാലകുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖകാര്‍മികനാകും. തുടര്‍ന്ന് തിരിപ്രദക്ഷിണം, വര്‍ണമഴ, രാത്രി 10 ന് അമ്പ്, വള എഴുന്നെള്ളിപ്പുകളുടെ സമാപനം തുടര്‍ന്ന് വര്‍ണമഴ.
തിരുന്നാള്‍ ദിവസമായ ഞായറാഴ്ച രാവിലെ 6.30 ന് ദിവ്യബലി . 9.30 ന് ആഘോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബാനയ്ക്ക് കോട്ടപ്പടി പള്ളി വികാരി ഫാ നോബി അമ്പൂക്കന്‍ മുഖ്യകാര്‍മികനാകും. മേരിമാതാ മേജര്‍ സെമിനാരി യിലെ പ്രഫസര്‍ ഫാ ഫ്രാന്‍സീസ് ആളൂര്‍ സന്ദേശം നല്‍കും. ഉച്ചകഴിഞ്ഞ് രണ്ടിന് തളിയകുളത്തില്‍ സമൂഹ മാമോദീസ, നാലിന് ദിവ്യബലി തുടര്‍ന്ന് ജൂദന്‍കുന്ന് കപ്പേളയിലേയ്ക്ക് പ്രദക്ഷിണം. ഇടവക വൈദീകരായ ഫാ ഫ്രാന്‍സീസ് മുട്ടത്ത്, ഫാ ജോണ്‍പോള്‍ ചെമ്മണ്ണൂര്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും. ശനിയാഴ്ച വൈകീട്ട് അഞ്ചു മുതല്‍ രാത്രി പത്തുവരെയും ഞായറാഴ്ച രാവിലെ എട്ടു മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെയും തിരുന്നാള്‍ ഊട്ട് കഴിക്കുന്നതിനുള്ള സൗകര്യമുണ്ടായിരിക്കും.
കുരുത്തോല മെടഞ്ഞുള്ള അരങ്ങാണ് തോരണമായി ഉപയോഗിച്ചിരിക്കുന്നത്. വിശുദ്ധ തോമാശ്‌ളീഹായുടെ തിരുശേഷിപ്പ് വണങ്ങുന്നതിനും ചരിത്രസ്മാരകങ്ങള്‍ കാണുന്നതിനും പ്രത്യേക വഴിപാടുകള്‍ നടത്തുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്. മാര്‍തോമ തീര്‍ത്ഥജലവും വിശ്വാസികള്‍ക്ക് ലഭ്യമാണ്. തര്‍പ്പണം 2016 സ്മരണികയും വിതരണത്തിനു തയ്യാറായി . കത്തര്‍ ബ്രദേഴ്‌സും , യു എ ഇ കുട്ടായ്മയുമാണ് വൈദ്യുത ദീപാലാങ്കാരത്തിന്റെ മുഖ്യ സ്‌പോണ്‍സര്‍മാര്‍

planet fashion

Comments are closed.