mehandi new

സാംസ്കാരിക സദസും അരങ്ങേറ്റമഹോത്സവവും പാലയൂരില്‍

fairy tale

പാലയൂര്‍ : പാലയൂര്‍ മാര്‍തോമ തീര്‍ഥകേന്ദ്രത്തിലെ തിരുന്നാളിനോടനുബന്ധിച്ച് ജൂലായ് 6 ന് വൈകീട്ട് സാസ്‌കാരിക സദസും 10 ന് നഅരങ്ങേറ്റ മഹോത്‌സവവും നടത്തുക്കും. 6 ന് വൈകീട്ട് ആറിന് സാസ്‌കാരികസദസില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി, ടൂറിസം മന്ത്രി എ സി മൊയ്തീന്‍, കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ, നാടകകൃത്ത് സി എല്‍ ജോസ്, ഗായകന്‍ ഫ്രാങ്കോ തുടങ്ങിയവരും രാഷ്ട്രീയ മതരംഗങ്ങളിലെ പ്രമുഖരും ജനപ്രതിനിധികളും പങ്കെടുക്കും
ജൂലായ് 10 ന് ഉച്ചകഴിഞ്ഞ് 2.30 ന് നടക്കുന്ന അരങ്ങേറ്റ മഹോല്‍സവം തൃശൂര്‍ അതിരൂപത സഹായമെത്രാനും, സീറോ മലബാര്‍ സഭ വിസിറ്റേറ്ററുമായ മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യും. പാലയൂര്‍ സെന്റ് ഫ്രാന്‍സീസ് സ്‌ക്കൂള്‍ മാനേജര്‍ ഫാ.കുരിയന്‍ തോമസ് ടി ഒ ആര്‍ അധ്യക്ഷനാകും . സിനിമ നാടക നടന്‍ ശിവജി ഗുരുവായൂര്‍ പങ്കെടുക്കും. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്‍മാരും കലാകാരികളും പാലയൂരിലെ മാര്‍തോമ സന്നിധിയില്‍ വിവിധ കലാരൂപങ്ങളുടെ അരങ്ങേറ്റം നടത്തും .
ജൂലായ് 10 ന് ചരിത്ര പുസ്തകത്തിന്റെ പ്രകാശനവും, ചരിത്ര പൈതൃക പ്രദര്‍ശനത്തിന്റെ ഉദ്ഘാടനവും ഉണ്ടായിരിക്കും. അരങ്ങേറ്റമഹോത്സവം തുടര്‍ന്നുള്ള എല്ലാവര്‍ഷങ്ങളിലും ജുലായ് മൂന്ന് കഴിഞ്ഞു വരുന്ന ഞായറാഴ്ച്ച നടത്തുന്നതാണെന്ന് ഫാ. ജോസ് പുന്നോലിപറമ്പില്‍ ( റെക്ടര്‍,പാലയൂര്‍ തീര്‍ഥകേന്ദ്രം ), ഫാ.ജസ്റ്റിന്‍ കൈതാരത്ത് ( സഹവികാരി ), ഷാജു ചെറുവത്തൂര്‍ ( ജനറല്‍ കണ്‍വീനര്‍ ), ഇ എം ബാബു ( കണ്‍വീനര്‍, പബ്‌ളിസിറ്റി ) എന്നിവര്‍ അറിയിച്ചു.

planet fashion

Comments are closed.