പാലയൂര്‍ സെന്റ് തോമസ് എല്‍ പി സ്‌ക്കൂളില്‍നിന്നും വിരമിക്കുന്ന അധ്യാപിക സിസ്റ്റര്‍ ഉഷ മാര്‍ഗരറ്റ്

പാലയൂര്‍ സെന്റ് തോമസ് എല്‍ പി സ്‌ക്കൂളില്‍നിന്നും വിരമിക്കുന്ന അധ്യാപിക സിസ്റ്റര്‍ ഉഷ മാര്‍ഗരറ്റ്

ചാവക്കാട് : പാലയൂര്‍ സെന്റ് തോമസ് എല്‍ പി സ്‌കൂള്‍ നൂറ്റിപ്പത്താം വാര്‍ഷികവും അധ്യാപിക സിസ്റ്റര്‍ ഉഷ മാര്‍ഗരറ്റിനുള്ള യാത്രയയപ്പും മാര്‍ച്ച് ഒന്നിന് ഉച്ചകഴിഞ്ഞ് മൂന്നിന് നടത്തും. അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ ഉദ്ഘാടനം ചെയ്യും. ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ അധ്യക്ഷത വഹിക്കും . ത്യശൂര്‍ അതിരൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ.ഡോ. ആന്റണി ചെമ്പകശേരി ഫോട്ടോ അനാഛാദനവും നഗരസഭ കൗണ്‍സിലര്‍ജോയസി ആന്റണി സമ്മാനവിതരണവും പാലയൂര്‍ തീര്‍ഥകേന്ദ്രം സഹവികാരി ഫാ ജസ്റ്റിന്‍ തേയ്ക്കാനത്ത് സ്മരണിക പ്രകാശനവും ചാവക്കാട് എഇഒ പി ബി അനില്‍ എന്‍ഡോവ്‌മെന്റ് വിതരണവും, നിര്‍മ്മലറാണി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ലിറ്റില്‍ മരിയ മുഖ്യ പ്രഭാഷണവും നടത്തും. വിദ്യാര്‍ഥികളുടെ കലാപരിപാടികളും ഉണ്ടാകും.
വാര്‍ഷികാഘോഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഫാ.ജോസ് പുന്നോലിപറമ്പില്‍ (ചെയര്‍മാന്‍ ), പ്രധാന അധ്യാപകന്‍ കെ പി പോളി (ജനറല്‍ കണ്‍വീനര്‍ ) സബ് കമ്മിറ്റി കണ്‍വീനര്‍മാരായ പി വി പീറ്റര്‍, ബിജോയ് സി ജോണ്‍, ഓ ടി ലിസി, ജോസ് ചിറ്റിലപ്പിള്ളി, ഇ എം ബാബു, പി ജെ ജോസ്, ടി എഫ് ജോണ്‍, എം എ ഷാജു സി കെ തോമസ്, ഒ എസ് എ പ്രസിഡണ്ട് മാലികുളം അബാസ്, പിടിഎ പ്രസിഡണ്ട് എം ജി മനോജന്‍, എം പി ടി എ പ്രസിഡണ്ട് ഷെജി നൗഷാദ്, സ്‌കൂള്‍ ലീഡര്‍ സി എം ആദിത്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.