Header

ബാലികയെ ചൂടുവെള്ളമൊഴിച്ചു പൊള്ളിച്ച കേസില്‍ ദമ്പതിമാര്‍ അറസ്റ്റില്‍

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: തിരുവത്രയില്‍ പത്തുവയസുകാരിയെ അയല്‍ വീട്ടുകാര്‍ ചൂടൂവെള്ളമൊഴിച്ചു പൊള്ളിച്ച സംഭവത്തില്‍ ദമ്പതിമാരെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. തിരുവത്ര ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരായ ഹാജ്യാരകത്ത് റഫീഖ്(37), ഭാര്യ റെയ്ഹാനത്ത്(31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് മൂന്നോടെയാണ് ക്വാര്‍ട്ടേഴ്‌സിലെ തന്നെ താമസക്കാരായ കറുത്തേടത്ത് രഘുവിന്റെ മകള്‍ അവന്തികയെ ഇവര്‍ ചൂടുവെള്ളമൊഴിച്ചു പൊള്ളിച്ചത്. അവന്തികയും മറ്റ് രണ്ട് കുട്ടികളും ചേര്‍ന്ന് റഫീഖും കുടുംബവും  താമസിക്കുന്ന മുറിയുടെ വാതില്‍ക്കല്‍ ഇരുന്ന് കളിക്കുകയായിരുന്നു. കുട്ടികള്‍ തങ്ങളുടെ മുറിയുടെ വാതിലിന് പുറത്തിരുന്ന് കളിക്കുന്നത് കണ്ട് ക്ഷുഭിതരായ ഇവര്‍ കുട്ടികളുടെ ദേഹത്തേക്ക് ചൂടുവെള്ളം ഒഴിച്ചെന്നാണ് കേസ്. മുഖത്ത് ചൂടുവെള്ളം വീണ അവന്തിക പൊള്ളലേറ്റ് ചികിത്സയിലാണ്. മറ്റ് രണ്ട് കുട്ടികള്‍ ഓടിമാറിയതിനാല്‍  വെള്ളം ദേഹത്ത് വീഴാതെ രക്ഷപ്പെട്ടു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.