mehandi banner desktop
Chavakkad online

ചാവക്കാട് തിരുവത്ര കോട്ടപ്പുറത്ത് വീട്ടിൽ ആളില്ലാത്ത സമയത്ത് കവർച്ച; പണവും ആഭരണങ്ങളും നഷ്ടപ്പെട്ടു

Ft

ചാവക്കാട്: തിരുവത്ര കോട്ടപ്പുറം സലഫി മസ്ജിദിന് എതിർവശത്തുള്ള ‘എള്ളുപറമ്പിൽ ചിന്നക്കൽ അബ്ദുല്ലത്തീഫിന്റെ’ ഉടമസ്ഥതയിലുള്ള വീട്ടിൽ വൻ കവർച്ച. മിനിഞ്ഞാന്ന് വീട് പൂട്ടി എറണാകുളത്തേക്ക് പോയിരുന്ന കുടുംബം ഇന്നലെ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.വീടിന്റെ മുൻവശത്തെ വാതിലോ മറ്റ് കാര്യങ്ങളോ തകർക്കപ്പെട്ടിട്ടില്ല. ഗൃഹനാഥൻ വീട് തുറന്ന് അകത്ത് കയറിയപ്പോഴാണ് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളും നഷ്ടപ്പെട്ടതായി മനസ്സിലായത്. 50,000 രൂപയും വിവിധയിടങ്ങളിലായി സൂക്ഷിച്ചിരുന്ന പണവും കൂടാതെ ആറ് പവനോ അതിൽ കൂടുതലോ വരുന്ന സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടതായി വീട്ടുടമസ്ഥൻ അറിയിച്ചു.സംഭവത്തെ തുടർന്ന് ചാവക്കാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഇന്നലെ രാത്രി തന്നെ ചാവക്കാട് പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തിയിട്ടുണ്ട്. ഇന്ന് രാവിലെ പത്ത് മണിയോടെ വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും വീട്ടിലെത്തി പരിശോധന നടത്തുമെന്നും, ഇതിനുശേഷമേ നഷ്ടപ്പെട്ട കൃത്യമായ തുകയുടെ വിവരങ്ങൾ വ്യക്തമാവുകയുള്ളൂ എന്നും അധികൃതർ അറിയിച്ചു.

Jan oushadi

Comments are closed.